കല കുവൈറ്റ് ‘അതിജീവനം’ സാംസ്‌കാരിക മേളയുടെ ഉദ്ഘാടനം മന്ത്രി ശ്രീ. പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും.

കല കുവൈറ്റ് ‘അതിജീവനം’ സാംസ്‌കാരിക മേളയുടെ ഉദ്ഘാടനം മന്ത്രി ശ്രീ. പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും.

കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളികളുടെ സാംസ്കാരിക മുഖമായ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ ഈ വർഷത്തെ സാംസ്‌കാരിക മേള ‘അതിജീവനത്തിന്റെ’ ഉദ്ഘാടനം കേരള പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി.എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. മെഗാ സാംസ്കാരിക പരിപാടിയിൽ പ്രശസ്ത കവിയും, എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും. കുവൈറ്റ് സമയം വൈകുന്നേരം 3:30നു സാംസ്‌കാരിക സമ്മേളനത്തോട് കൂടി ആരംഭിക്കുന്ന പരിപാടിയിൽ പ്രശസ്ത സിനിമ പിന്നണി ഗായകരായ മൃദുല വാര്യർ, കെ.കെ നിഷാദ്, ഷബീർ അലി, സംഗീത് എന്നിവർ നയിക്കുന്ന സംഗീത കലാവിരുന്നും അരങ്ങേറും. പ്രശസ്ത സിനിമ നടൻ ജയരാജ് വാര്യർ പങ്കെടുക്കും. ഈ സാംസ്‌കാരിക- കലാപരിപാടിയിലേക്ക് മുഴുവൻ പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *