കല കുവൈറ്റ്‌ മാതൃഭാഷ പ്രവേശനോത്സവം ജൂൺ 26ന്.

കല കുവൈറ്റ്‌ മാതൃഭാഷ പ്രവേശനോത്സവം ജൂൺ 26ന്.
കുവൈറ്റ്‌ സിറ്റി. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റും മാതൃഭാഷ സമിതിയും സംയുക്തമായി കഴിഞ്ഞ 30 വർഷമായി നടത്തി വരുന്ന സാംസ്കാരിക ദൗത്യമായ സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ 2021 വർഷത്തെ ക്ലാസുകളുടെ പ്രവേശനോത്സവം ജൂൺ 26ന് വൈകുന്നേരം 05മണിക്ക് ഓൺലൈനായി നടക്കും, പ്രവേശനോത്സവതിന്റെ ഉദ്ഘാടനം പ്രശസ്ത കവിയും, ചലച്ചിത്ര ഗാന രചയിതാവുമായ രാജീവ് ആലുങ്കൽ നിർവഹിക്കും,പരിപാടിയിൽ മുഖ്യാഥിതിയായി മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡൻ്റ് കെ. ദാമോദരൻ പങ്കെടുക്കും. പ്രവേശനോത്സവത്തിലേക്ക് കുവൈറ്റിലെ മുഴുവൻ ഭാഷ സ്നേഹികളെയും സ്വാഗതം ചെയ്യുന്നതായി മാതൃഭാഷ സമിതി ജനറൽ കൺവീനർ വിനോദ് കെ ജോൺ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *