പലസ്തീന് ജനതയ്ക്കു ഐക്യദാര്‍ഢ്യം: കല കുവൈറ്റ്

പലസ്തീന് ജനതയ്ക്കു ഐക്യദാര്‍ഢ്യം: കല കുവൈറ്റ്
കുവൈറ്റ് സിറ്റി: ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നും ജന്മനാട്ടില് അതിജീവനത്തിനായി പൊരുതുന്ന പലസ്തീന് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റ്. അടുത്ത നാളുകളിലുണ്ടായ അക്രമണങ്ങളില്‍ മാത്രം 31 കുട്ടികള്‍ ഉള്‍പ്പെടെ 126 പേരോളമാണ് കൊല്ലപ്പെട്ടത്. പതിറ്റാണ്ടുകളായി തുടരുന്ന ഇസ്രായേലിന്റെ അധിനിവേശം ഇന്നും തുടരുകയാണ്. സ്വന്തം മണ്ണില്‍ നടക്കുന്ന അധിനിവേശ ശ്രമങ്ങളെ എതിര്‍ക്കുന്ന പലസ്തീന് ജനതയ്ക്കുമേല്‍ കടുത്ത ആക്രമണമാണ് ഇസ്രായേല്‍ അഴിച്ചു വിടുന്നത്. ലോകം മുഴുവന്‍ ഇസ്രായേല്‍ അധിനിവേശത്തിനെതിരെ രംഗത്ത് വരണമെന്നും പൊരുതുന്ന പലസ്തീന് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്, ജനറല്‍ സെക്രട്ടറി സി.കെ നൗഷാദ് എന്നിവര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.