കല കുവൈറ്റിന് പുതിയ യൂണിറ്റ്.

കല കുവൈറ്റിന് പുതിയ യൂണിറ്റ്.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന് അബ്ബാസിയ മേഖലയിൽ ‘അബ്ബാസിയ ഈസ്റ്റ് ‘എന്ന പേരിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു. കലയുടെ 75ത്തെ യൂണിറ്റാണിത്. അബ്ബാസിയ മേഖലാ പ്രസിഡന്റ് പവിത്രൻ കെയുടെ അധ്യക്ഷതയിൽ ചേർന്ന യൂണിറ്റ് രൂപീകരണ യോഗം കല കുവൈറ്റ് ജനറൽ സെക്രട്ടറി സി. കെ നൗഷാദ് ഉദ്ഘാടനം ചെയ്തു, കലയുടെ പ്രവർത്തനങ്ങളെപ്പറ്റി അദ്ദേഹം വിശദീകരിച്ചു. പ്രസിഡണ്ട് ജ്യോതിഷ് ചെറിയാൻ, അബ്ബാസിയ മേഖലാ സെക്രട്ടറി കെ ശൈമേഷ് എന്നിവർ അഭിവാദ്യങ്ങളർപ്പിച്ച് സംസാരിച്ചു. യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 9പേരേയും, കൺവീനറായി ജിബിൻ രാജ്നെയും ,ജോ കൺവീനർമാരായ് ” ഗോപകുമാർ. കെ. എം, ജിബു തോമസ് എന്നിവരേയും തിരഞ്ഞെടുത്തു. യോഗത്തിന് ജിബു തോമസ് കലായിൽ സ്വാഗതവും തിരഞ്ഞെടുക്കപ്പെട്ട കൺവീനർ ജിബിൻ രാജ് നന്ദിയും രേഖപ്പെടുത്തി.