കല കുവൈറ്റിന്റെ കലാമാമാങ്കതിന് ഇന്ന് (26/08/2021) തിരിതെളിയും.

കല കുവൈറ്റിന്റെ കലാമാമാങ്കതിന് ഇന്ന് (26/08/2021) തിരിതെളിയും.
കുവൈറ്റ് സിറ്റി : കല കുവൈറ്റും – BEC എക്സ്ചേഞ്ചും സംയുക്തമായി കല കുവൈറ്റ് അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന കലാമാമാങ്കമായ യുവജനമേളക്ക് ഇന്ന് വൈകുന്നേരം 06.30 ന് ആരംഭമാകും. ആഗസ്ത് 26,27 നടക്കുന്ന മേളയിൽ 3 വേദികളിലായി വിവിധ മത്സരങ്ങൾ അരങ്ങേറും. വിവിധ സൂം അക്കൗണ്ടിലൂടെയാണ് വേദികൾ ക്രമീകരിച്ചിരിക്കുന്നത്. യുവജനമേള 2021 ന്റെ ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്ച്ച രാവിലെ 10.00ന് പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ അജിത് കുമാർ നിർവ്വഹിക്കും. ഉദ്ഘാടന സമ്മേളനം കല കുവൈറ്റ് മീഡിയവിംഗ് ഫേസ്ബുക് പേജിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. പരിപാടിയിലേക്ക് മുഴുവൻ പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.