എൽ.ഡി.ഫ് കുവൈറ്റ് തെരഞ്ഞെടുപ്പ് കൺവെൻഷൻ കോടിയേരി ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും

എൽ.ഡി.ഫ് കുവൈറ്റ് തെരഞ്ഞെടുപ്പ് കൺവെൻഷൻ കോടിയേരി ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും.
കുവൈറ്റ് സിറ്റി: കേരളത്തിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ തുടർഭരണത്തിന് വേണ്ടി എൽ.ഡി.ഫ് കുവൈറ്റ് മാർച്ച് 4 ന് വൈകുന്നേരം 6:30ന് ഓൺലൈനായി തെരെഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.ഐ (എം ) പൊളിറ്റ് ബ്യൂറോ മെമ്പർ കോടിയേരി ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. ഇടത് നേതാക്കളായ പന്ന്യൻ രവീന്ദ്രൻ (സിപിഐ നാഷണൽ കൗൺസിൽ അംഗം), റോഷി അഗസ്റ്റിൻ എം.എൽ.എ (കേരള കോൺഗ്രസ്സ് എം), എൻ. കെ. അബ്ദുൾ അസീസ് (INL സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം) ഷേയ്ക്. പി. ഹാരിസ് (എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി) തുടങ്ങിയവർ പങ്കെടുത്ത് സംസാരിക്കും. കൺവെൻഷൻ കല കുവൈറ്റ് ഫേസ്ബുക് പേജിലൂടെ തത്സമയം കാണാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *