എളമരം കരീം എംപിക്ക് സ്വീകരണം നൽകി

Elamaram

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ 41-ാം പ്രവർത്തന വർഷ പരിപാടികളുടെ ഉദ്ഘാടന പരിപാടിക്കായി കുവൈറ്റിലെത്തിയ രാജ്യസഭാംഗവും മുൻ കേരള വ്യവസായ വകുപ്പ് മന്ത്രിയുമായ എളമരം കരീമിന് കുവൈറ്റ് വിമാനത്താവളത്തിൽ കല കുവൈറ്റ് പ്രവർത്തകർ സ്വീകരണം നൽകി. ജനുവരി 25, വെള്ളിയാഴ്ച വൈകിട്ട് 5:00 മണിക്ക് മംഗഫ് അൽ-നജാത്ത് സ്കൂളിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്‌മത്ത്, ജനറൽ സെക്രട്ടറി ടികെ സൈജു, ട്രഷറർ കെവി നിസാർ, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ അജിത്ത് കുമാർ, കല അബ്ബാസിയ മേഖല സെക്രട്ടറി ഷൈമേഷ്, സാമൂഹ്യ വിഭാഗം സെക്രട്ടറി അനൂപ് മങ്ങാട്ട്, കല കുവൈറ്റ് കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ ദിലീപ് നടേരി, സജി തോമസ് മാത്യു, ജെ സജി, നവീൻ, മുതിർന്ന അംഗം ജെ ആൽബർട്ട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് എംപിക്ക് സ്വീകരണം നൽകിയത്.

വെള്ളിയാഴ്ച നടക്കുന്ന പൊതു സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് കുവൈറ്റിന്റെ നാലു മേഖലകളിൽ നിന്നും വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 67765810, 60315101 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *