ഇ.എം.എസ്, എ.കെ.ജി, ബിഷപ്പ് പൌലോസ് മാർ പൌലോസ് അനുസ്മരണം നാളെ

കുവൈറ്റ്‌ സിറ്റി: 40ാ‍ം വാർഷികാഘോഷങ്ങളുടെ ഭാഗമായ്‌ കേരള ആര്‍ട്ട്‌ ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിക്കുന്ന ഇ.എം.എസ്, എ.കെ.ജി, ബിഷപ്പ് പൌലോസ് മാര്‍ പൌലോസ് അനുസ്മരണ സമ്മേളനം നാളെ (മാർച്ച് 16)വൈകീട്ട് 5 മണിക്ക് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ വെച്ച് നടക്കും. കേരളത്തിലെ യുവജന പ്രസ്ഥാനത്തിന്റെ (ഡി.വൈ.എഫ്.ഐ) അമരക്കാരനും, കേരള നിയമസഭയിലെ ഇടതുപക്ഷ സാന്നിദ്ധ്യവുമായ എ.എൻ.ഷംസീർ (എം.എൽ.എ) പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. സമകാലീക രാഷ്ട്രീയ സംഭവ വികാസങ്ങളെക്കുറിച്ച്‌‌ അദ്ദേഹം മുഖ്യ പ്രഭാഷണം നടത്തും. കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്നതിന് കുവൈറ്റിന്റെ എല്ലാ മേഖലകളിൽ നിന്നും വാഹന സൌകര്യം ഏർപ്പെടുത്തിയിട്ടുണ്ട്‌. വാഹന സൌകര്യവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. അബ്ബാസിയ: 50292779, ഫഹാഹീൽ: 65092366, സാൽമിയ: 66736369, അബുഹലീഫ: 66627600

#KalaKuwait_40th_Anniversary
#ems #akg #poulose_mar_poulose

Leave a Reply

Your email address will not be published. Required fields are marked *