ഇടതുപക്ഷ സർക്കാരിന്റെ തുടർ ഭരണത്തിനായി തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ സംഗീത ഗാനം പുറത്തിറക്കി.

ഇടതുപക്ഷ സർക്കാരിന്റെ തുടർ ഭരണത്തിനായി തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ സംഗീത ഗാനം
പുറത്തിറക്കി.
കുവൈറ്റ് സിറ്റി: ആസന്നമായ നിയമസഭാ തെരഞ്ഞടുപ്പിൽ ഇടതുപക്ഷ സർക്കാരിന്റെ തുടർ ഭരണത്തിനായി കല കുവൈറ്റ് അബ്ബാസിയ മേഖലയിലെ പ്രവർത്തകർ നിർമ്മിച്ച വീഡിയോ സംഗീത ഗാനം കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ജനറൽ സെക്രട്ടറിയും, എൽ.ഡി.എഫ് കുവൈറ്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനറുമായ സി.കെ നൗഷാദ് സ്വിച്ച് ഓണ് കർമ്മം കല കുവൈറ്റ് അബ്ബാസിയ ഓഫീസിൽ വെച്ച് നിർവ്വഹിച്ചു. ശ്രീ.നിഷാന്ത് ജോർജിന്റെ സാങ്കേതിക സഹായത്തോടെ ശ്രീ. രാജീവ് ചുണ്ടമ്പറ്റ ചിട്ടപ്പെടുത്തിയ വീഡിയോ സംഗീത ഗാനമാണ് പ്രകാശനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *