ആർ.സുദർശനൻറെ നിര്യാണം: കല കുവൈറ്റ് അനുശോചിച്ചു

കുവൈറ്റ് സിറ്റി: കഴിഞ്ഞ ദിവസം കുവൈറ്റിൽ നിര്യാതനായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബുഹലീഫ മേഖലാ എക്സിക്യൂട്ടീവ് അംഗവും, മാതൃഭാഷാ പഠന പ്രവർത്തനങ്ങളിലും, കലാ-സാംസ്ക്കാരിക പ്രവർത്തനങ്ങളിലും സജീവ സാന്നിദ്ധ്യവുമായിരുന്ന ആർ. സുദർശനൻറെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് കല കുവൈറ്റ് അനുശോചന യോഗം സംഘടിപ്പിച്ചു. സുദർശനൻറെ അകാല നിര്യാണം കല പോലൊരു സംഘടനക്ക് കനത്ത നഷ്ടമാണൂണ്ടാക്കിയിരിക്കുന്നതെന്ന് അനുശോചന കുറിപ്പ് അവതരിപ്പിച്ചുകൊണ്ട് മീഡിയ സെക്രട്ടറി ജിതിൻ പ്രകാശ് പറഞ്ഞു. കുവൈറ്റ് ഓയൽ കമ്പനിയിൽ വെൽഡറായി ആയി ജോലി ചെയ്തിരുന്ന സുദർശനൻ ജനുവരി 15 ന് അദാൻ ആശുപത്രിയിൽ വെച്ചാണ് നിര്യാതനായത്.

മംഗഫ് കല ഓഡിറ്റോറിയത്തിൽ കല കുവൈറ്റ് അബുഹലീഫ മേഖല പ്രസിഡന്റ് പി.ബി.സുരേഷിൻറെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാർ , ജനറൽ സെക്രട്ടറി ജെ.സജി , ജോ:സെക്രട്ടറി പ്രസീത് കരുണാകരൻ, വൈസ് പ്രസിഡന്റ് കെ.വി.നിസാർ, ഫഹാഹീൽ മേഖല സെക്രട്ടറി ജിജോ ഡൊമിനിക് , കായിക വിഭാഗം സെക്രട്ടറി നാസർ കടലുണ്ടി, കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ സി.കെ.നൗഷാദ്, ശുഭ ഷൈൻ, ടി.വി.ജയൻ, വനിതാവേദി പ്രസിഡന്റ് ശാന്ത ആർ. നായർ, ടി.വി.ഹിക്മത്, സജി തോമസ് മാത്യു, ജെ.ആൽബർട്ട്, നാഗനാഥൻ, രഹീൽ കെ.മോഹൻദാസ്, വിനോദ് പ്രകാശ്,സനൽ, ദിലീപ് നടേരി, സുനിൽ രാജ്, സതീശൻ, ശ്യാംകുമാർ എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. മാതൃഭാഷാ പഠന ക്ലാസ്സിലെ കുട്ടികളും, കുടുംബാംഗങ്ങളും ഉൾപ്പടെ നൂറു കണക്കിനാളുകൾ ചടങ്ങിൽ പങ്കെടുത്തു. അബുഹലീഫ മേഖലാ സെക്രട്ടറി മുസ്ഫർ ചടങ്ങിന് സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം ജ്യോതിഷ് ചെറിയാൻ നന്ദി രേഖപ്പെടുത്തി.

സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച്ച (17/1/2017) വീട്ടു വളപ്പിൽ നടന്നു. കല കുവൈറ്റ് പ്രവർത്തകരായ അജിത് കുമാർ, പി.ആർ.ബാബു, പ്രസാദ്, പ്രജോഷ്, ശോഭ സുരേഷ്, സി.എച്ച്.സന്തോഷ്, വിജുമോൻ, സ്കറിയ, സജിത സ്കറിയ, സാം പൈനുംമൂട്, ജേക്കബ് മാത്യു, സജീവ് എബ്രഹാം, കല ട്രസ്ററ് അംഗം ദിവാകര വാര്യർ, മുൻകാല കല പ്രവർത്തകരായ റോയ് നെൽസൺ, സാദിഖ്, വികാസ് കീഴാറ്റൂർ, HOT കമ്പനിയിലെ സുഹൃത്തുക്കൾ, കല പ്രവർത്തകരുടെ കുടുംബങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *