അരുൺ മടമ്പത്തിന്റെ മൃതദേഹം ഇന്ന് (01/08/2021) നാട്ടിലേക്ക് കൊണ്ടുപോകും.

അരുൺ മടമ്പത്തിന്റെ മൃതദേഹം ഇന്ന് (01/08/2021) നാട്ടിലേക്ക് കൊണ്ടുപോകും.

കുവൈറ്റ് സിറ്റി: കഴിഞ്ഞ ദിവസം കുവൈറ്റിൽ വെച്ച് മരണമടഞ്ഞ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ്‌ ഫർവാനിയ സെൻട്രൽ യൂണിറ്റ് അംഗം മലപ്പുറം മങ്കട സ്വദേശി അരുൺ മടമ്പത്തിന്റെ (40) മൃതദേഹം ഇന്ന് (01/08/2021) ജെസിറ എയർവേയ്സ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചത് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിലും ഇന്ത്യൻ എംബസിയുടെയും സഹകരണത്തോടെയാണ്. മൃതദേഹം എയർപോർട്ടിൽ നിന്നും സ്വദേശത്തേക്കു കൊണ്ടുപോകാൻ നോർക്ക ആംബുലൻസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഭാര്യ: രമ്യ, മക്കൾ : അദ്വൈത്, ദേവിക.

Leave a Reply

Your email address will not be published. Required fields are marked *