സ്ത്രീകൾക്കും കുട്ടികൾക്കുമായ് പ്രത്യേക വകുപ്പ്‌: വനിതാ വേദി കുവൈറ്റ്‌ സ്വാഗത ചെയ്തു

കുവൈറ്റ്‌ സിറ്റി: സ്ത്രീകൾക്കും, കുട്ടികൾക്കുമായ്‌ പ്രത്യേക വകുപ്പ്‌ രൂപീകരിച്ച കേരള സർക്കാരിനെ വനിതാ വേദി കുവൈറ്റ്‌ അനുമോദിച്ചു. വനിതാ-ശിശു ക്ഷേമ വകുപ്പ്‌ രൂപീകരിച്ച്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ജനങ്ങൾക്ക്‌ നൽകിയ വാഗ്ദാനം പാലിച്ചിരിക്കുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ചൂഷണം കൂടി വരുന്ന വർത്തമാന കാലഘട്ടത്തിൽ വളരെ ആർജ്ജവത്തോടെ സർക്കാർ സ്വീകരിച്ച ഈ നടപടി പ്രശംസനീയമാണ്. പുതിയതായ്‌ രൂപീകരിച്ച ഈ വകുപ്പിനു കീഴിൽ ബാലവകാശ കമ്മിഷൻ, വനിതാ കമ്മീഷൻ, ജെന്റർ പാർക്ക്‌, നിർഭയ പദ്ധതി, ശിശുക്ഷേമ സമിതി, അംഗനവാടി ക്ഷേമനിധി ബോർഡ്‌, അഗതി മന്ദിരങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്‌. നാളിതു വരെ സാമൂഹിക ക്ഷേമ വകുപ്പിനു കീഴിലായിരുന്ന വിവിധ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച്‌ പുതിയ വകുപ്പ്‌ രൂപീകരിച്ചത്‌ കേവലം ഒരു വർഷം മാത്രം പിന്നിട്ട്‌ ഈ സർക്കാരിനു ഒരു പൊൻതൂവൽ കൂടിയാണ്. ഇതിനു മുൻകൈ എടുത്ത കേരള സർക്കാരിനെ അഭിനന്ദിക്കുന്നതായ്‌ വനിതാവേദി കുവൈറ്റ്‌ ജനറൽ സെക്രട്ടറി ടോളി പ്രകാശ്‌, പ്രസിഡന്റ്‌ ശാന്താ ആർ.നായർ എന്നിവർ പറഞ്ഞു.

You May Also Like

Leave a Reply