വനിതാ വേദി കുവൈറ്റ്; “പുതിയ കാലവും ഇന്ത്യൻ സ്ത്രീകളും ” സെമിനാർ സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ വനിതകളുടെ സംഘടനായ വനിതാ വേദി കുവൈറ്റ് “പുതിയ കാലവും ഇന്ത്യൻ സ്ത്രീകളും ” എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. കേരള സാക്ഷരത മിഷൻ ഡയറക്ടർ ഡോ: പി.എസ് ശ്രീകല മുഖ്യ പ്രഭാഷണം നടത്തി. സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവളാണ്. സ്ത്രീ പുരുഷ സമത്വം വാക്കുകളിൽ ഒതുക്കാതെ പ്രാവർത്തികമാക്കേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ചും, സ്ത്രീകൾ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് വരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ശ്രീകല പ്രസംഗത്തിൽ സൂചിപ്പിച്ചു. മംഗഫ് കലാ സെൻററിൽ വനിതാ വേദി പ്രസിഡന്റ് ശാന്താ ആർ. നായരുടെ അധ്യക്ഷതയിൽ നടന്ന പരിപാടിക്ക് വനിതാവേദി ജനറൽ സെക്രട്ടറി ടോളി പ്രകാശ് സ്വാഗതം പറഞ്ഞു. കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാർ, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.അജിത്ത് കുമാർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഹരിയാനയിൽ ഗുർമിത് റാം റഹീം സിങ്ങിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കു നേരെ നടന്നു വന്നിരുന്ന ചൂഷണങ്ങളിൽ പ്രതിഷേധിച്ചു കൊണ്ടുള്ള വനിതാവേദി കുവൈറ്റിന്റ പ്രതിഷേധ പ്രമേയം സജിത സ്കറിയ അവതരിപ്പിച്ചു. വനിതാ വേദി കേന്ദ്ര കമ്മിറ്റി അംഗം ജെസ്സി ജോസഫ് ചടങ്ങിന് നന്ദി പറഞ്ഞു.

You May Also Like

Leave a Reply