​ഉഴവൂർ വിജയന്റെ നിര്യാണത്തിൽ കല കുവൈറ്റ്അനുശോചിച്ചു

കുവൈറ്റ് സിറ്റി:എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍വിജയന്റെ ആകസ്മികമായ നിര്യാണത്തിൽ കേരള ആർട്ട്ലവേഴ്സ് അസോസിയേഷൻകല കുവൈറ്റ് അനുശോചനംരേഖപ്പെടുത്തിഇടതുപക്ഷത്തോടൊപ്പം ചേർന്ന് ജന്മസിദ്ധമായ നർമ ബോധത്തോടെ വലതുപക്ഷത്തിന്റെ മൂല്യച്യുതികൾക്കെതിരെയും വർഗീയശക്തികൾക്കെതിരെയും പോരാടിയ ജനപക്ഷത്ത് നിലയുറപ്പിച്ച ഒരു നേതാവിനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായിരിക്കുന്നത്അദ്ദേഹത്തിന്റെ നിര്യാണത്തിൽ അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി കല കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് സണ്ണി സൈജേഷും ജനറൽസെക്രട്ടറി ജെസജിയും പത്രക്കുറിപ്പിൽ അറിയിച്ചു.

Leave a Reply