തൃശ്ശൂർ സ്വദേശി ചികിത്സാ സഹായം തേടുന്നു

കുവൈറ്റ് സിറ്റി: കഴിഞ്ഞ രണ്ട് മാസത്തോളമായി വാഹനാപകടത്തിൽപ്പെട്ട് അദാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തൃശ്ശൂർ സ്വദേശി ജയേഷ് ചികിത്സാ സഹായം തേടുന്നു. കുവൈറ്റിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. രണ്ടു മാസം മുൻപ് മെഹ്‌ബൂളയിൽ വെച്ചാണ് ജയേഷ് അപകടത്തിൽപെട്ടത്. അപകടത്തെത്തുടർന്ന് ജയേഷിന്റെ ഒരു കാൽ നഷ്ടപ്പെട്ടു. 3 വയസുള്ള ഒരു കുട്ടിയുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജയേഷിനെ സഹായിക്കാൻ താല്പര്യമുള്ളവർ അബ്ബാസിയ- 66829397,60685849, അബുഹലീഫ- 98853813, സാൽമിയ- 55484818, ഫഹാഹീൽ- 66018867, 66117670 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കല കുവൈറ്റ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

You May Also Like

Leave a Reply