കേരള സർക്കാറിന്റെ ഒന്നാം വാർഷികവും; ഗതാഗത വകുപ്പ് മന്ത്രി, പ്രവാസി ക്ഷേമ ബോർഡ്‌ ഡയറക്ടർ എന്നിവർക്ക് സ്വീകരണവും സംഘടിപ്പിക്കുന്നു

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ, സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം സംഘടിപ്പിക്കുന്നു. ജൂൺ 2 വെള്ളിയാഴ്ച്ച വൈകീട്ട് 7.30ന് സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രവാസി ക്ഷേമ പ്രവർത്ത‌നങ്ങൾക്ക്‌ മികച്ച പരിഗണനയാണ് ഒന്നാം വാർഷികം ആഘോഷിക്കുന്ന സർക്കാർ നൽകി വരുന്നത്‌.

ഗതാഗത വകുപ്പ്‌ മന്ത്രിയായി സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യമായ് കുവൈറ്റിലെത്തിച്ചേരുന്ന തോമസ് ചാണ്ടിക്കും, പ്രവാസി ക്ഷേമ ബോർഡ്‌ ഡയറക്ടർ എൻ.അജിത് കുമാറിനും പരിപാടിയിൽ വെച്ച് സ്വീകരണം നൽകും.

പരിപാടിയിൽ പങ്കെടുക്കുന്നതിനായി കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായ് വാഹന സൗകര്യം ഏർപ്പെടുത്തിയതായ്‌ കല കുവൈറ്റ്‌ ഭാരവാഹികൾ അറിയിച്ചു. വാഹനങ്ങൾക്കായ് 60383336 (അബ്ബാസിയ), 55484818(സാൽമിയ), 66097405 (അബുഹലീഫ), 66013891 (ഫഹാഹീൽ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You May Also Like

Leave a Reply