കല കുവൈറ്റ് “വർഗ്ഗീയ ഫാസിസത്തിനെതിരെ സ്നേഹസംഗമം” സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് അബുഹലീഫ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ “വർഗ്ഗീയ ഫാസിസത്തിനെതിരെ സ്നേഹസംഗമം” സംഘടിപ്പിച്ചു. മംഗഫ് കല സെന്ററിൽ മേഖലാ പ്രസിഡന്റ് പി.ബി.സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.അജിത് കുമാർ ഉദ്ഘാടനം ചെയ്തു.

മേഖലാ സെക്രട്ടറി എം.പി.മുസ്ഫർ സ്വാഗതം പറഞ്ഞു. കല കുവൈറ്റ് പ്രസിഡന്റ് സി.എസ്.സുഗതകുമാർ, ആക്ടിങ് സെക്രട്ടറി പ്രസീത് കരുണാകരൻ, വനിതാ വേദി ജനറൽ സെക്രട്ടറി ടോളി പ്രകാശ്, കലയുടെ മുതിർന്ന പ്രവർത്തകൻ ടി.വി.ഹിക്മത്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നാസർ കടലുണ്ടി, ജ്യോതിഷ് ചെറിയാൻ എന്നിവർ പരിപാടിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംസാരിച്ചു. ഇന്ത്യയിൽ നടക്കുന്ന വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളുടെ ആക്രമണങ്ങൾ വിഷയമാക്കി അബുഹലീഫ മേഖലയിലെ പ്രവർത്തകർ അണിയിച്ചൊരുക്കിയ തെരുവ് നാടകം “ഫാസിസം ഇരകളെ തേടുന്നു” വേദിയിൽ അവതരിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഫാസിസത്തിനെതിരായ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യവും പ്രഖ്യാപിച്ച് സ്നേഹ ദീപം തെളിയിച്ചു കൊണ്ടാണ് പരിപാടി അവസാനിച്ചത്.കേന്ദ്ര കമ്മിറ്റി അംഗം ജിതിൻ പ്രകാശ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. മേഖലാ എക്സിക്യൂട്ടീവ് അംഗം മണിക്കുട്ടൻ നന്ദി രേഖപ്പെടുത്തി.

You May Also Like

Leave a Reply