വർഗ്ഗീയ ഫാസിസത്തിനെതിരെ “സ്നേഹസംഗമം” സംഘടിപ്പിക്കുന്നു

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് അബുഹലീഫ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയും, എഴുത്തുകാർക്ക് നേരെയും വർദ്ധിച്ചു വരുന്ന ആക്രമണങ്ങൾക്കെതിരെ “വർഗ്ഗീയ ഫാസിസത്തിനെതിരെ സ്നേഹസംഗമം” പരിപാടി സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 24 വൈകീട്ട് 5 മണിക്ക്, മംഗഫ് കല സെന്ററിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ ദളിതുകളും, ന്യൂനപക്ഷവും, എഴുത്തുകാരും അനുഭവിക്കുന്ന ആക്രമങ്ങളുടെ ദൃശ്യാവിഷ്കാരം, ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.

You May Also Like

Leave a Reply