ഷാബ്ബിർ അഹമ്മദ് നാട്ടിലേക്ക് മടങ്ങി

കുവൈറ്റ് സിറ്റി: പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തോളമായി അദാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഉത്തർപ്രദേശ്, റയ്ബറേലി സ്വദേശി ഷാബ്ബിർ അഹമ്മദ് നാട്ടിലേക്ക് മടങ്ങി. തുടർ ചികിത്സക്കായി അദ്ദേഹത്തെ നാട്ടിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഫഹാഹീലിൽ ഒരു ടൈലറിംഗ് ഷോപ്പിൽ ജോലി ചെയ്തു വരുന്നതിനിടെയാണ് പക്ഷാഘാതം സംഭവിച്ച് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എംബസിയുടെ സഹകരണത്തോടെ, കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിലാണ് ഷാബിറിനെ നാട്ടിലെത്തിച്ചത്. കല കുവൈറ്റ് ആക്ടിങ് സെക്രട്ടറി പ്രസീത് കരുണാകരൻ, സാമൂഹിക വിഭാഗം സെക്രട്ടറി ജിജി ജോർജ്ജ്, ഫഹാഹീൽ മേഖലാ കമ്മിറ്റി അംഗങ്ങളായ സന്തോഷ്, സജീവ് എബ്രഹാം എന്നിവർ ഷാബിറിനെ യാത്രയാക്കാൻ എത്തിച്ചേർന്നു. ഫഹാഹീൽ മേഖലാ കമ്മിറ്റി അംഗം സന്തോഷ്, ഷാബിറിനെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

 

 

You May Also Like

Leave a Reply