”സർഗ്ഗാത്മക ക്യാംപസ്‌…സമരോത്സുക യൗവനം” സെമിനാർ സംഘടിപ്പിച്ചു.

കുവൈറ്റ്‌ സിറ്റി: കല കുവൈറ്റ്‌ മംഗഫ് സെൻട്രൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ”സർഗ്ഗാത്മക ക്യാംപസ്‌…സമരോത്സുക യൗവനം” എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. മംഗഫ്‌ കല സെന്ററിൽ നടന്ന പരിപാടിയിൽ കുവൈറ്റിലെ സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. ഷാജു വി.ഹനീഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി ജെ.സജി ഉദ്ഘാടനം ചെയ്തു. കവിത അനൂപ്‌ വിഷയത്തെക്കുറിച്ച്‌ കുറിപ്പ്‌ അവതരിപ്പിച്ചു. കുവൈറ്റിലെ സാംസ്കാരിക രംഗത്തേയും, വിവിധ സംഘടനകളുടെയും പ്രതിനിധികളായി സത്താർ കുന്നിൽ, ബിനോയ്‌ ചന്ദ്രൻ, മുഹമ്മദ്‌ റിയാസ്‌, അബ്ദുൾ ഫത്താഹ്‌, ടി.വി.ഹിക്മത്‌, പ്രേമൻ ഇല്ലത്ത്‌, സുജി മിത്തൽ, ഷിജൊ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കല കുവൈറ്റ്‌ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്‌ സുഗതകുമാർ, കേന്ദ്ര കമ്മിറ്റി അംഗം രവീന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു. സെമിനാറിനു യൂണിറ്റ്‌ കൺവീനർ സന്തോഷ്‌ രഘു സ്വാഗതവും, ബിജോയ്‌ നന്ദിയും രേഖപ്പെടുത്തി. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, ഫഹഹീൽ മേഖലാ കമിറ്റി അംഗങ്ങൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

 

Leave a Reply