കല കുവൈറ്റ് റാസ് സാൽമിയ യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് റാസ് സാൽമിയ യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു

. സാൽമിയ കല സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ശ്രീമതി. സുമ അധ്യക്ഷത വഹിച്ചു. കുടുംബസംഗമം കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ. സജി ഉദ്ഘാടനം ചെയ്തു.

പ്രോഗ്രാം കമ്മിറ്റി കൺവീനർ അരുൺകുമാർ. വി സ്വാഗതം പറഞ്ഞ യോഗത്തിൽ, കല ട്രഷറർ രമേശ് കണ്ണപുരം, മേഖല പ്രസിഡണ്ട് അരവിന്ദാക്ഷൻ, മേഖല സെക്രട്ടറി അരുൺകുമാർ, കേന്ദ്ര കമ്മിറ്റി അംഗം അനിൽകുമാർ , മേഖല കമ്മിറ്റി അംഗങ്ങളായ വിജയകൃഷ്ണൻ, മാത്യു ജോസഫ്, യൂണിറ്റ് ജോയിന്റ് കൺവീനർ ദിലീപ് എന്നിവർ ആശംസകളർപ്പിച്ചു. യൂണിറ്റ് കൺവീനർ ടി. ഭാഗ്യനാഥൻ നന്ദി രേഖപ്പെടുത്തി. യൂണിറ്റ് അംഗങ്ങളുടേയും കുട്ടികളുടേയും നേതൃത്വത്തിൽ തിരുവാതിര, നാടോടിനൃത്തം, സെമി ക്ലാസ്സിക്കൽ ഡാൻസ്, നാടക ഗാനങ്ങൾ തുടങ്ങിയ വിവിധ കലാപരിപാടികൾ അവഅവതരിപ്പിച്ചു. കുട്ടികളുടെ പാട്ടുകളും വിവിധയിനം ഗെയിംസുകളും പരിപാടിയെ ആവേശകരമാക്കി മാറ്റി. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം വേദിയിൽ നടന്നു. ഗൊപീകൃഷ്ണ, രാജൻ പന്തളം എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. കേന്ദ്രക്കമ്മിറ്റി അംഗങ്ങളും, മേഖലാ കമ്മിറ്റി അംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു.

 

ഫോട്ടോകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

You May Also Like

Leave a Reply