കവി പവിത്രൻ തീക്കുനി മാതൃഭാഷാ പഠന ക്ലാസുകൾ സന്ദർശിച്ചു

കുവൈറ്റ് സിറ്റി: പ്രശസ്ത കവി പവിത്രൻ തീക്കുനി മാതൃഭാഷാ പഠന ക്ലാസുകൾ സന്ദർശിച്ചു. കല കുവൈറ്റ് ഫഹാഹീൽ മേഖലയിൽ നടക്കുന്ന ക്ലാസുകളിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്. കല കുവൈറ്റ് ജോ:സെക്രട്ടറി പ്രസീത് കരുണാകരൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ രവീന്ദ്രൻ പിള്ള, ആസഫ് അലി, മേഖലാ കമ്മിറ്റി അംഗങ്ങളായ അനൂപ് മങ്ങാട്ട്, രഘു പേരാമ്പ്ര, സന്തോഷ്, രജീഷ് മാതൃഭാഷാ സമിതി ഫഹാഹീൽ മേഖലാ കൺവീനർ തോമസ്, മാതൃഭാഷ കേന്ദ്ര സമിതി കൺവീനർ സജീവ് എബ്രഹാം, ഹരീഷ് കുറുപ്പ്, നോബി ആൻറണി, സുധാകരൻ എന്നിവർ പങ്കെടുത്തു.

You May Also Like

Leave a Reply