നോർക്ക തിരിച്ചറിയൽ കാർഡ്‌ വിതരണവും പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് ക്ലാസ്സും സംഘടിപ്പിച്ചു

കുവൈറ്റ്‌ സിറ്റി : കല കുവൈറ്റിന്റെ നേതൃത്വത്തിൽ നോർക്ക തിരിച്ചറിയൽ കാർഡ്‌ വിതരണവും പ്രവാസി ക്ഷേമ പദ്ധതി ബോധവത്കരണവും സംഘടിപ്പിച്ചു. അബ്ബാസിയ, ഫഹാഹീൽ മേഖലകളിലാണ് പരിപാടി സംഘടിപ്പിച്ചത്. അബ്ബാസിയ അൽഫോൺസ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ കല കുവൈറ്റ്‌ ആക്റ്റിംഗ്‌ പ്രസിഡണ്ട്‌ സണ്ണി ഷൈജേഷ് അദ്ധ്യക്ഷത വഹിച്ചു. കല കുവൈറ്റിന്റെ മുതിർന്ന അംഗവുംകേരള പ്രവാസിക്ഷേമനിധി ഡയറക്റ്റർബോർഡ്‌ അംഗവുമായ ശ്രീ. എൻ. അജിത് കുമാർ പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുക്കുന്നതിനുള്ള നടപടിക്രമങ്ങളെകുറിച്ചും അംഗങ്ങൾക്ക്‌ അർഹതപ്പെട്ട പെൻഷൻ ഉൾപ്പെടെയുള്ള വിവിധ ക്ഷേമപദ്ധതികളെക്കുറിച്ചും ക്ലാസ്സെടുത്തു. പങ്കെടുത്തവരുടെ പ്രവാസിപെൻഷനെക്കുറിച്ചുള്ള സംശയങ്ങൾക്കും അദ്ദേഹം മറുപടി പറഞ്ഞു. കലകുവൈറ്റ്‌ ആക്റ്റിംഗ്‌ സെക്രട്ടറി പ്രസീദ്‌ കരുണാകരൻ സ്വാഗതവും അബ്ബാസ്സിയ മേഖല ആക്റ്റിംഗ്‌ സെക്രട്ടറി ബിജുജോസ്‌ നന്ദിയും രേഖപ്പെടുത്തി.

മംഗഫ് കല സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ മേഖലാ പ്രസിഡന്റ് രഹീൽ കെ.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് പ്രവാസിക്ഷേമനിധി ഡയറക്റ്റർബോർഡ്‌ അംഗം ശ്രീ. എൻ. അജിത് കുമാർ പ്രവാസി ക്ഷേമനിധി പദ്ധതികളെക്കുറിച്ചും ക്ലാസ്സെടുത്തു. മേഖലാ സെക്രട്ടറി ജിജോ സ്വാഗതവും, മേഖലാ എക്സിക്യൂട്ടീവ് അംഗം അനൂപ് മങ്ങാട്ട് നന്ദിയും രേഖപ്പെടുത്തി.

കലയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ച നോർക്ക തിരിച്ചറിയൽ കാർഡുകളുടെ വിതരണവും പരിപാടിയിൽ വെച്ച് നടന്നു. അബ്ബാസിയ, ഫഹാഹീൽ മേഖലകളിലെ കാർഡുകളാണ് വിതരണം ചെയ്തത്. ബാക്കിയുള്ള കാർഡുകൾ അടുത്തദിവസങ്ങളിൽ തന്നെ അപേക്ഷകരെ വിവരം അറിയിച്ച്‌ കല ഓഫീസ്‌ വഴി വിതരണം ചെയ്യുന്നതാണ്.

Facebook Album

You May Also Like

Leave a Reply