കുവൈറ്റ് കല ട്രസ്റ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റിന്റെ കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കുവൈറ്റ് കല ട്രസ്റ്റിന് പുതിയ ഭാരവാഹികൾ. കുവൈറ്റ് കല ട്രസ്റ്റ് യോഗം ചേർന്നാണ് അംഗങ്ങളെ തിരഞ്ഞെടുത്തത്. എം.വി. ഗോവിന്ദൻ മാസ്റ്റർ ചെയർമാനും, ചന്ദ്രമോഹൻ പനങ്ങാട് സെക്രട്ടറി, കെ.സജീവൻ ട്രഷററുമായ 11 അംഗ കമ്മിറ്റിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. സാമൂഹിക സാംസ്കാരിക പ്രവർത്തകരായ പി.സതീദേവി, കെ.സി.ഹരികൃഷ്ണൻ, എം.സ്വരാജ്, എം.വിജിൻ, പ്രൊഫ: വി.എൻ.മുരളി, കല കുവൈറ്റ് മുൻ ഭാരവാഹികളായ ദിവാകര വാര്യർ, മുസ്തഫ പട്ടംവീട്, ജേക്കബ്ബ് മാത്യു എന്നിവരാണ് മറ്റ് ട്രസ്റ്റ് അംഗങ്ങൾ.

1999ൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച കല ട്രസ്റ്റ്, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, നാട്ടിൽ തിരിച്ചെത്തുന്ന കല കുവൈറ്റ് പ്രവർത്തകരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു. മലയാളം മീഡിയം പത്താം തരം പരീക്ഷയിൽ ഉന്നത മാർക്ക് നേടിയ നിർദ്ധനരായ കുട്ടികൾക്ക് തുടർപഠനത്തിന് പ്രോത്സാഹനം നൽകുക എന്ന നിലയിൽ വിദ്യാഭ്യാസ എൻഡോവ്മെന്റ് എല്ലാ വർഷവും കല ട്രസ്റ്റ് നൽകി വരുന്നുണ്ട്. സാമൂഹിക-കലാ-സാഹിത്യ-സാംസ്കാരിക മേഖലകളിൽ സംഭാവന നൽകിയ പ്രതിഭകൾക്ക് സാംബശിവന്റെ പേരിലുള്ള പുരസ്കാരം കല കുവൈറ്റ് നൽകുന്നത് കല ട്രസ്റ്റ് വഴിയാണ്

You May Also Like

Leave a Reply