ബാലവേദി കുവൈറ്റിന് പുതിയ ഭാരവാഹികൾ

 

ബാലവേദി കുവൈറ്റിന് പുതിയ ഭാരവാഹികൾ. ബാലവേദി കുവൈറ്റ്, മാർച്ച് 24ന് സംഘടിപ്പിച്ച മെഗാപരിപാടിയുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ വെച്ചാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ബാലവേദി കുവൈറ്റ് കേന്ദ്ര രക്ഷാധികാര സമിതി ചെയർമാൻ സജീവ് എം.ജോർജ്ജിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതു സമ്മേളനം പ്രശസ്ത ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. തുടർന്ന് ബാലവേദി കുവൈറ്റ് കേന്ദ്ര രക്ഷാധികാര സമിതി ജനറൽ കൺവീനർ രഹീൽ കെ.മോഹൻദാസ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റായി അപർണ്ണ ഷൈനിനേയും, ജനറൽ സെക്രട്ടറിയായി ആൽവിന ഹന്ന സജിയേയും തിരഞ്ഞെടുത്തു. അദ്വൈത്‌ സജി (വൈസ്‌ പ്രസിഡന്റ്‌), സെൻസ അനിൽ (ജോ:സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ. ബാലവേദി കേന്ദ്ര രക്ഷാധികാര സമിതി അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു. ബാലവേദി കുവൈറ്റ്‌ അംഗം അരവിന്ദ്‌ അജിത്‌ കുമാർ സ്വാഗതവും, പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറി ആൽവിന ഹന്ന സജി നന്ദിയും രേഖപ്പെടുത്തി

Leave a Reply