*** Welcome to KALA, Kuwait ***
മാതൃഭാഷ പഠനം, അദ്ധ്യാപക പരിശീലനക്കളരി


കുവൈറ്റ്‌ സിറ്റി: കേവലമായ അദ്ധ്യാപന രീതിയില്‍ നിന്നും പഠിതാവും അദ്ധ്യാപകനും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളിലൂടെ വികസിക്കുന്നതായിരിക്കണം പഠന രീതിയെന്ന് പ്രശസ്ത വിദ്യാഭ്യാസ പ്രവര്‍ത്തകനും പരിശീലനകനുമായ കെ.പി.രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. യാന്ത്രികമായ രീതികള്‍ മാറ്റിവെച്ച്, കുട്ടിയുടെ പരിസരത്തെ പരിചയപ്പെടുത്തി അവനെ അറിവിന്‍റെ ലോകത്തേക്ക് കൊണ്ടുവരാന്‍ പറ്റുന്ന എല്ലാത്തരം രീതികളും പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

25 വര്ഷം പൂര്‍ത്തിയാകുന്ന കലയുടെയും മാതൃഭാഷ സമിതിയുടെയും നേതൃത്വത്തില്‍ നടന്നുവരുന്ന മലയാള ഭാഷ പഠനത്തിനു ചുക്കാന്‍ പിടിക്കുന്ന അദ്ധ്യാപര്‍ക്കുള്ള ഈ വര്‍ഷത്തെ പഠന കളരിയില്‍ സംസാരിക്കെവെയാണ് രാമകൃഷ്ണന്‍ മാസ്റ്റര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. പാട്ടും കളിയും കവിതകളും കൈവേലകളും അദ്ധ്യാപകര്‍ക്ക് പരിചയപ്പെടുത്തിയ ക്യാമ്പ്‌ മാതൃഭാഷ അദ്ധ്യാപകര്‍ ഏറെ ആസ്വദിച്ചു.

ഈ വേനലവധിക്കാലത്ത് കുവൈറ്റിലെ വിവിധ മേഖലകളിലായി നടക്കാന്‍ വേണ്ടി പോകുന്ന 100 ഓളം വരുന്ന ക്ലാസുകളിലെ അദ്ധ്യാപകര്‍ക്കുള്ള പരിശീലന ക്യാമ്പ്‌ ഫഹഹീല്‍, സാല്‍മിയ അബ്ബാസിയ തുടങ്ങി മൂന്നു മേഖലകളിലും നടന്നു. 200 ലധികം അദ്ധ്യാപകര്‍ പരിശീലന ക്ലാസ്സുകളില്‍ പങ്കെടുത്തു.

 

 

 

 

Copyright © 2008 - 15  KALA.   All rights reserved.          Home | Contact Us