Membership

കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് കഴിഞ്ഞ 38 വർഷക്കാലമായി കുവൈറ്റ് മലയാളി സമൂഹത്തിൽ പ്രവർത്തിക്കുന്ന പുരോഗമന സംഘമാണ്. അയ്യായിരത്തിലേറെ സജീവ അംഗങ്ങളുടെ ഈ കൂട്ടായ്മ വിവിധ രംഗങ്ങളിൽ, പ്രശ്നങ്ങളിൽ  സാർത്ഥകമായി ഇടപെട്ടു വരുന്നു. ഈ മഹത്തായ യാത്രയിൽ പങ്കാളിയാവാൻ താങ്കളെയും ക്ഷണിക്കുന്നു.

കല കുവൈറ്റിന്റെ പ്രവർത്തനങ്ങൾ സാമൂഹിക വിഭാഗം: കഷ്ടതയനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങ്… നിയമ പ്രശ്നങ്ങളിൽ എമ്പസ്സിയുടെ സഹകരണത്തോടെ ആർജ്ജവമുള്ള ഇടപെടലുകൾ, മെഡിക്കൽ ക്യാമ്പ്, ബോധവത്കരണ സെമിനാറുകൾ, ഭൗതിക ശരീരം നാട്ടിൽ അയക്കുന്നതിനുള്ള സഹായം…

സൗജന്യ മാതൃഭാഷാ പാഠ്യപദ്ധതി: മഹത്തായ സാംസ്കാരിക പരിപാടി കഴിഞ്ഞ 25 വർഷമായി സംഘടിപ്പിച്ചു വരുന്നു. വർഷംതോറും നൂറോളം ക്ലാസുകൾ, രണ്ടായിരത്തോളം വിദ്യാർത്ഥികൾ…

കലാ-കായിക-സാഹിത്യ  വിഭാഗങ്ങൾ: അംഗങ്ങളുടെ സർഗ്ഗശേഷി മുഖ്യലക്ഷ്യം… ഫുട്‌ബോൾ, ക്രിക്കറ്, ബാഡ്‌മിന്റൺ, ചെസ്സ് മത്സരങ്ങൾ, സാഹിത്യ സംവാദങ്ങൾ, കലാ മത്സരങ്ങൾ… നാടക പ്രവർത്തനം…

ക്ഷേമനിധി: അംഗത്വം സമയാ സമയം പുതുക്കുന്ന എല്ലാവരും അർഹർ… അസുഖത്തെ തുടർന്നോ/ അപകടത്തെ തുടർന്നോ നാട്ടിലേക്ക് സ്ഥിരമായി മടങ്ങുന്നവർക്ക് 50,000 രൂപ.. മരണം സംഭവിക്കുന്നവരുടെ കുടുംബത്തിന് കുറഞ്ഞത് 3 ലക്ഷം രൂപ ക്ഷേമനിധി.

കല ട്രസ്റ്റ്: കലയുടെ കേരളത്തിലെ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നു… സാംബശിവൻ പുരസ്കാരം, വിദ്യാഭ്യാസ സ്‌കോളർഷിപ്പ് എന്നിവ ഓരോ വർഷവും നൽകി വരുന്നു.

അംഗത്വം: കുവൈറ്റിലെ ഏതൊരു മലയാളിക്കും അംഗത്വം, ജാതി-മത-പ്രാദേശിക-കക്ഷി ഭേദമന്യേ അംഗത്വം. കലയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കാനും അംഗമാകാനും ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്കിൽ അമർത്തി രെജിസ്റ്റർ ചെയ്യുക.