മാതൃഭാഷാ സംഗമം ആഗസ്റ്റ് 25ന്: ഡോ:പി.എസ്.ശ്രീകല മുഖ്യാതിഥി

കുവൈറ്റ് സിറ്റി: കല കുവൈറ്റിന്‍റെയും മാതൃഭാഷാ സമിതിയുടെയും നേതൃത്വത്തില്‍ കഴിഞ്ഞ ഇരുപത്തിയേഴു വര്‍ഷക്കാലമായി നടന്നു വരുന്ന സൗജന്യ മാതൃഭാഷാപഠന ക്ലാസ്സുകളുടെ സംഗമം ആഗസ്റ്റ്‌ 25 വെള്ളിയാഴ്ച അബ്ബാസിയ കോ-ഓപ്പറേറ്റീവ് ഹാളിൽ വെച്ച് നടക്കും. പ്രശസ്ത എഴുത്തുകാരിയും, സാക്ഷരതാ മിഷൻ ഡയറക്ടറുമായ ഡോ:പി.എസ്.ശ്രീകല മുഖ്യാതിഥിയായി പങ്കെടുക്കും.

മാതൃഭാഷാ പഠന ക്ലാസ്സുകളില്‍ അധ്യാപന സേവനം നടത്തിയവര്‍, ക്ലാസ്സുകള്‍ക്കായി സ്ഥലം അനുവദിച്ച വീട്ടുകാര്‍ എന്നിവരെ ആദരിക്കല്‍ ചടങ്ങിന്‍റെ ഭാഗമായി നടക്കും. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് മാതൃഭാഷാ ക്ലാസ്സിലെ കുട്ടികൾ അവതരിപ്പിക്കുന്ന കലാ പരിപാടികളോട് കൂടിയാണ് പരിപാടികള്‍ക്ക് തുടക്കമാകുന്നത്. തുടർന്ന് സാംസ്കാരിക സമ്മേളനം നടക്കും. ചടങ്ങില്‍ കുവൈറ്റിലെ ഭാഷാ സ്നേഹികള്‍, സാമൂഹ്യ സാംസ്കാരിക-മാധ്യമ രംഗത്തെ പ്രമുഖര്‍ എന്നിവരും അതിഥികളായി പങ്കെടുക്കും.

കേരള സര്ക്കാരിന്റെ മലയാളം മിഷന്റേയും,മാതൃഭാഷാ സമിതിയുടെയും നേതൃത്വത്തിൽ 90-ഓളം ക്ലാസ്സുകളാണ് ഈ അവധിക്കാലത്ത് നടന്നത്. ഭാഷാ പഠനത്തിന്റെ ഭാഗമായി അബ്ബാസ്സിയാ, സാൽമിയ, അബൂഹലിഫ, ഫഹഹീൽ മേഖലകൾ കേന്ദ്രീകരിച്ച് കലാജാഥ, അധ്യാപക പരിശീലനം, നാടകക്കളരി, സ്വാതന്ത്ര്യദിനാഘോഷം തുടങ്ങിയ പരിപാടികളും ഈ വർഷം ഉൾപ്പെടുത്തിയിരുന്നു. ഈ വര്ഷം നാല് മേഖലകൾ കേന്ദ്രീകരിച്ച് തുടർപഠന ക്ലാസുകൾ ഉണ്ടാകും.

പരിപാടികളെ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് 99456731, അബ്ബാസിയ- (97910261, 60383336, 24317875), സാൽമിയ-(66284396, 55484818 ), അബു ഹലീഫ- (51358822, 66097405), ഫഹാഹീൽ- (66628157, 60778686 ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

You May Also Like

Leave a Reply