കല കുവൈറ്റ് മംഗഫ് യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മംഗഫ് യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. മംഗഫ് കല സെന്ററിൽ വെച്ച് നടന്ന പരിപാടി കല കുവൈറ്റ് പ്രസിഡന്റ് ആർ.നാഗനാഥൻ ഉദ്‌ഘാടനം ചെയ്തു. കല കുവൈറ്റ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു, വൈസ് പ്രസിഡന്റ് പ്രസീത് കരുണാകരൻ, ഫഹാഹീൽ മേഖല സെക്രട്ടറി രവീന്ദ്രൻ പിള്ള എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കുവൈറ്റ് നാഷണൽ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മംഗഫ് യൂണിറ്റംഗം അർജുൻ മഖേഷിന് ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. ആർ.നാഗനാഥൻ, സജി തോമസ് മാത്യു എന്നിവർ ചേർന്ന് അർജുനിന് മൊമെന്റോ സമ്മാനിച്ചു. തുടർന്ന് മംഗഫ് യൂണിറ്റംഗങ്ങളും, കുട്ടികളും അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ നടന്നു. മജീഷ്യനും മെന്റലിസ്റ്റുമായ സച്ചിൻ പാലേരിയുടെ “sixth sense” എന്ന പരിപാടിയും സംഗമത്തിൽ അവതരിപ്പിച്ചു. കല കുവൈറ്റ് കല വിഭാഗം സെക്രട്ടറി രഹീൽ കെ.മോഹൻദാസ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ശുഭ ഷൈൻ, അനിൽ കുക്കിരി, രജീഷ്, വനിതാവേദി ജനറൽ സെക്രട്ടറി ഷെറിൻ ഷാജു, മേഖലാ കമ്മിറ്റി അംഗങ്ങളായ സുധാകരൻ, ജയകുമാർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. യൂണിറ്റ് കൺവീനർ ബിനു സ്വാഗതം പറഞ്ഞ പരിപാടിക്ക്, യൂണിറ്റ് ജോ:കൺവീനർ സുമിത വിശ്വനാഥ് നന്ദി പറഞ്ഞു. ജ്യോതിഷ്.പി.ജി, സുമിത, ഷൈൻ, സ്മിത ജ്യോതിഷ്, ശുഭ ഷൈൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മംഗഫ് യൂണിറ്റിലെ നൂറോളം അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply