മംഗഫ് സെൻട്രൽ യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു.

കുവൈറ്റ് സിറ്റി: കല കുവൈറ്റ് മംഗഫ് സെൻട്രൽ യൂണിറ്റിന്റെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. മംഗഫ് കല സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ.സജി, ഫഹാഹീൽ മേഖലാ സെക്രട്ടറി ജിജോ ഡൊമിനിക്, കേന്ദ്ര- മേഖലാ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. യൂണിറ്റ് കൺവീനർ സന്തോഷ് രഘു പരിപാടിക്ക് സ്വാഗതം പറഞ്ഞു. യൂണിറ്റിലെ അംഗംങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ, മത്സരങ്ങൾ എന്നിവ നടന്നു.

You May Also Like

Leave a Reply