എം.മാത്യുസ് (സണ്ണിച്ചായൻ) അനുശോചന യോഗം മെയ് 26, വെള്ളിയാഴ്ച്ച

കുവൈറ്റ് സിറ്റി: കഴിഞ്ഞ ദിവസം അന്തരിച്ച കുവൈറ്റിലെ പ്രമുഖ വ്യവസായിയും, സാമൂഹിക പ്രവർത്തകനുമായിരുന്ന എം,മാത്യുസിന്റെ (ടൊയോട്ട സണ്ണിച്ചായൻ) നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് കുവൈറ്റ് മലയാളി സമൂഹം അനുശോചന യോഗം സംഘടിപ്പിക്കുന്നു. മെയ് 26, വെള്ളിയാഴ്ച്ച വൈകീട്ട് 5.30ന് അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഇറാഖ്‌ അധിനിവേശ കാലത്ത്‌ കഷ്ടതയനുഭവിച്ച ഇന്ത്യൻ സമൂഹത്തെ നാട്ടിലെത്തിക്കുന്നതിൽ സണ്ണിച്ചായൻ മുഖ്യപങ്ക്‌ വഹിച്ചിരുന്നു. കുവൈറ്റിലെ ദുരിതമനുഭവിക്കുന്നവർക്കിടയിൽ സാമൂഹിക പ്രവർത്തനങ്ങൾ നടത്തിയ വ്യക്തിത്വങ്ങളിൽ പ്രധാനിയായിരുന്നു അദ്ദേഹം.

ഇതൊരറിയിപ്പായിക്കണ്ട് മുഴുവൻ സംഘടനാ പ്രതിനിധികളും, മാധ്യമ പ്രവർത്തകരും, സാമൂഹിക-സാംസ്കാരിക പ്രവർത്തകരും യോഗത്തിലെത്തിച്ചേരണമെന്ന് കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.

Leave a Reply