സണ്ണിച്ചായന് കുവൈറ്റ് മലയാളി സമൂഹത്തിന്റെ ശ്രദ്ധാഞ്ജലി

കുവൈറ്റ് സിറ്റി: കഴിഞ്ഞ ദിവസം കുവൈറ്റിൽ നിര്യാതനായ പ്രമുഖ വ്യവസായിയും, സാമൂഹിക പ്രവർത്തകനുമായ എം.മാത്യുസിന് (ടൊയോട്ട സണ്ണി) കുവൈറ്റ് മലയാളി സമൂഹം ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന അനുശോചന യോഗത്തിന് കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ.സജി സ്വാഗതം പറഞ്ഞു. കുവൈറ്റ് ഓ.ഐ.സി.സി പ്രസിഡന്റ് വർഗ്ഗീസ് പുതുക്കുളങ്ങരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാം പൈനുംമൂട് അനുശോചന പ്രമേയം അവതരിപ്പിച്ചു. വിവിധ സംഘടനാ നേതാക്കൾ സണ്ണിച്ചായന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംസാരിച്ചു. പുരസ്കാരങ്ങൾക്കായ് സാമൂഹിക സേവനം നടത്താത്ത, അംഗീകാരങ്ങൾ ആഗ്രഹിക്കാത്ത ഒരു മനുഷ്യസ്നേഹിയായിരുന്നു സണ്ണിച്ചയാനെന്നും, മാറി വരുന്ന കേന്ദ്ര സർക്കാരുകൾ സണ്ണിച്ചായന്‌ വേണ്ട അംഗീകാരങ്ങൾ നൽകാൻ ശ്രമിച്ചിട്ടില്ലെന്നും അനുശോചന പ്രസംഗത്തിൽ നേതാക്കൾ പറഞ്ഞു.

പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.അജിത് കുമാർ, കുവൈറ്റിലെ പ്രമുഖ സാമൂഹിക പ്രവർത്തകരും മാത്യുസിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളുമായിരുന്ന ജോൺ മാത്യു, ആർ.സി. സുരേഷ്, എം.എ.ഹിലാൽ,ജോയ് മുണ്ടക്കാട്ട്, ജേക്കബ്ബ്, വിവിധ സംഘടനാ നേതാക്കളായ സുഗതകുമാർ, സഗീർ തൃക്കരിപ്പൂർ, രഘുനാഥൻ നായർ, ടി.വി.ഹിക്മത്, മാർക്കോസ് വില്ല്യംസ്, ഡോ: അമീർ, സാം അടപ്പനംകണ്ടത്തിൽ, മാമ്മൻ, രാജു സക്കറിയ, ചെസിൽ, ബാബുജി, ഷറഫുദീൻ കണ്ണോത്ത്, അഭി, രാജേഷ് സാഗർ, വർഗ്ഗീസ്,ജ്യോതിദാസ്, ചാക്കോ ജോർജ്ജ്‌കുട്ടി, അയൂബ് എന്നിവർ അനുശോചനമറിയിച്ച് സംസാരിച്ചു. യോഗത്തിന് സജി തോമസ് മാത്യു നന്ദി രേഖപ്പെടുത്തി.

ഇറാഖ്‌ അധിനിവേശ കാലത്ത്‌ കഷ്ടതയനുഭവിച്ച ഇന്ത്യൻ സമൂഹത്തെ നാട്ടിലെത്തിക്കുന്നതിൽ മുഖ്യപങ്ക്‌ വഹിച്ചിരുന്നയാളാണ് കഴിഞ്ഞ ദിവസം അന്തരിച്ച ടൊയോട്ട സണ്ണി എന്നറിയപ്പെടുന്ന എം.മാത്യുസ്. സംസ്ഥാനത്തിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സണ്ണിച്ചായന്റെ സംസ്കാര ചടങ്ങുകൾ നടന്നത്.

Facebook Album

You May Also Like

Leave a Reply