ലോക കേരള സഭയിലേക്ക് കല കുവൈറ്റിന്റെ 3 പ്രതിനിധികൾ

കുവൈറ്റ് സിറ്റി: ലോകത്താകെയുള്ള കേരളീയരുടെ കൂട്ടായ്മയും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും, കേരള സംസ്കാരത്തിന്റെ പുരോഗമനപരമായ വികസനത്തിനും വേണ്ടി രൂപീകരിക്കുന്ന ലോക കേരളസഭയിലേക്ക് കല കുവൈറ്റിന്റെ 3 പ്രതിനിധികൾ തിരഞ്ഞെടുക്കപ്പെട്ടു. പ്രവാസി ക്ഷേമ നിധി ബോർഡ് ഡയറക്ടറും, കലയുടെ മുതിർന്ന പ്രവർത്തകനുമായ എൻ.അജിത് കുമാർ, കല കുവൈറ്റ് മുൻ ഭാരവാഹികളായ സാം പൈനുംമൂട്, തോമസ് മാത്യു കടവിൽ എന്നിവരാണ് ലോക കേരള സഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്. കേ​ര​ളത്തിലെ 140 എം​എ​ൽ​എ​മാ​രും കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ലോ​ക​സ​ഭ , രാ​ജ്യ​സ​ഭ എം​പി മാ​രും, കേരളത്തിന് പുറത്തുള്ള പ്രവാസി മ​ല​യാ​ളി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യി 178 പ്ര​വാ​സി​ക​ളു​മാ​ണ് കേ​ര​ള ലോ​ക സ​ഭ​യി​ലെ അം​ഗ​ങ്ങ​ൾ. ലോ​ക കേ​ര​ള സ​ഭ​യു​ടെ പ്ര​ഥ​മ സ​മ്മേ​ള​നം ജ​നു​വ​രി 12, 13 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം നി​യ​മ​സ​ഭ മന്ദിരത്തിൽ വെച്ചാണ് ന​ട​ക്കു​ന്ന​ത്.

പ്രവാസികളുടെ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കാനും, അവ പരിഹരിക്കുന്നതിനു സംസ്ഥാന സർക്കാരിനു എന്തൊക്കെ കാര്യങ്ങൾ ചെയ്യാനാകും എന്നതോടൊപ്പം. നമ്മുടെ സമ്പദ്‌ഘടനയെ ശക്തിപ്പെടുത്താനുതകുന്ന വികസന കാഴ്ച്ചപ്പാടിൽ ഉറച്ചു നിന്ന് കൊണ്ട്‌, പ്രവാസികളെക്കൂടി അത്തരം വികസന മുന്നേറ്റത്തിന് എങ്ങനെ പങ്കാളിയാക്കാം എന്നതാണു പ്രഥമ ലോക കേരള സഭ മുഖ്യമായും ചർച്ച ചെയ്യുന്നത്‌. ‌ അകം കേരളവും, പുറം കേരളവുമായ്‌ ബന്ധിപ്പിക്കുന്ന ഒരു പൊതു വേദിയായ്‌ ഈ സഭ മാറും. നിലവിലുള്ള നമ്മുടെ വികസന പ്രശ്നങ്ങളുമായ്‌ പ്രവാസികളെ ബന്ധിപ്പിക്കാനുതകുന്ന യാതൊരു സംവിധാനവും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. അത്തരം ഒരു സംവിധാനം രൂപപ്പെടുത്തുന്നതിനു സർക്കാർ തന്നെ മുൻകൈ എടുക്കുകയും, അവിടെ ജനാധിപത്യ പരമായ്‌ കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നു എന്നതാണു ഈ സഭയുടെ ഏറ്റവും വലിയ സവിശേഷത. പ്രവാസത്തിന്റെ സാധ്യതകൾ ഉപയോഗപെടടുത്താൻ ആസൂത്രിതമായ ശ്രമങ്ങൾ ഇത്‌ വരെ നടന്നിട്ടില്ല. പ്രവാസികളോടുള്ള ഉത്തരവാദിത്തം നിർവ്വഹിക്കുന്നതോടൊപ്പം, ഈ സാധ്യതകൾ ഉപയോഗപ്പെടുത്താൻ ബോധപൂർവ്വമായ പരിശ്രമം ആവശ്യമാണു. സുപ്രധാനമായ ഈ രണ്ടു ദൗത്യങ്ങൾ ഏറ്റെടുക്കാൻ കഴിയുന്ന തരത്തിലാണു ലോക കേരള സഭയുടെ നടപടി ക്രമങ്ങൾ വിഭാവനം ചെയ്തിട്ടുള്ളത്‌.

പ്രവാസി പുനരധിവാസമുൾപ്പടെയുള്ള വിഷയങ്ങളിൽ കൂടുതൽ ഇടപെടലുകൾ ഇതിലൂടെ ഉണ്ടാകുമെന്ന പ്രതീക്ഷിക്കുന്നതായി കല കുവൈറ്റ് ഭാരവാഹികൾ പറഞ്ഞു. ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ അഭിവാദ്യം ചെയ്യുന്നതായും, പ്രവാസികളുടെ പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്യുന്നതിനു എല്ലാ വിധ ആശംസകൾ നേരുന്നതായും കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാർ, ജനറൽ സെക്രട്ടറി ജെ.സജി എന്നിവർ പറഞ്ഞു.

Leave a Reply