കുവൈറ്റ് കല ട്രസ്റ്റ്-കുടുംബ സംഗമം

കുവൈറ്റ് കല ട്രസ്റ്റിന്റെ ഈ വർഷത്തെ സാംബശിവൻ സ്മാരക പുരസ്ക്കാര സമർപ്പണവും വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണവും 2017 ആഗസ്റ്റ് 6 ന് 2 pm ന് തിരുവനന്തപുരം ചാക്ക YMA ഹാളിൽ വെച്ചു നടക്കുന്നു. അന്നേ ദിവസം രാവിലെ 11 മണിക്ക് കല കുടുംബ സംഗമവും പ്രസ്തുത ഹാളിൽ നടക്കും. കുടുംബ സംഗമത്തിനു ശേഷം ഉച്ചഭക്ഷണവും സംഘാടക സമിതി ഒരുക്കുന്നുണ്ട്. അതിനു ശേഷമായിരിക്കും അവാർഡ് സമർപ്പണവും കുട്ടികൾക്കുള്ള എൻഡോവ്മെന്റ് വിതരണവും. ഈ വർഷത്തെ സാംബശിവൻ സ്മാരക പുരസ്ക്കാരത്തിന് പ്രശസ്ത നാടക പ്രവർത്തകനും നാടകസംവിധായകനുമായ ഇബ്രാഹിം വെങ്ങരയാണ് അർഹനായിരിക്കുന്നത്.
കുവൈറ്റിൽ നിന്നും നാട്ടിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയവരും ലീവിൽ വന്നു നാട്ടിൽ ഉള്ളവരുമായ മുഴുവൻ കല പ്രവർത്തകരും കുടുംബസമേതം ഈ പരിപാടിയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

You May Also Like

Leave a Reply