കല കുവൈറ്റ് ബാലകലാമേള 2017: ഗൾഫ് ഇന്ത്യൻ സ്കൂളിന് ഓവറോൾ കിരീടം, രോഹിത് കലാപ്രതിഭ, നന്ദ പ്രസാദ് കലാതിലകം

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ബഹറൈൻ എക്സ്ചേഞ്ച് കമ്പനിയുടെ സഹകരണത്തോടെ കുവൈറ്റിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ബാലകലാമേള 2017ൽ 20 പോയിന്റുകൾ വീതം നേടി മംഗഫ് ഇന്ത്യ ഇന്റർനാഷണൽ സ്കൂളിലെ രോഹിത് എസ്. നായർ കലാപ്രതിഭയായും, ഗൾഫ് ഇന്ത്യൻ സ്കൂളിലെ നന്ദ പ്രസാദ് കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ടു. 78 പോയിന്റുകൾ കരസ്ഥമാക്കി ഫഹാഹീൽ ഗൾഫ് ഇന്ത്യൻ സ്കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കി. 71 പോയിന്റുകളോടെ യുണൈറ്റഡ് ഇന്ത്യൻ സ്കൂളാണ് രണ്ടാംസ്ഥാനത്തെത്തിയത്. ഉപന്യാസ മത്സരങ്ങളുടെ ഫലവും പ്രഖ്യാപിച്ചു. വിജയികളുടെ പേരുവിവരങ്ങൾ കല കുവൈറ്റ് വെബ്സൈറ്റിൽ (www.kalakuwait.com) പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മറ്റ് മത്സരങ്ങളുടെ വിജയികളെ മത്സരവേദിയിൽ വെച്ച് തന്നെ പ്രഖ്യാപിച്ചിരുന്നു. ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ സ്‌കൂളിന് എവറോളിംഗ്‌ ട്രോഫിയും, കലാതിലകം, കലാപ്രതിഭ പട്ടങ്ങൾ നേടിയ വിദ്യാർത്ഥികൾക്ക് സ്വർണ്ണമെഡലുകളും സമ്മാനിക്കും.

മെയ് 5ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന് സ്കൂളില് വെച്ചു നടന്ന ബാലകലാമേളയിൽ ആയിരത്തോളം കുട്ടികളാണ് വിവിധ ഇനങ്ങളിലായ്‌ പങ്കെടുത്തത്‌. എല്ലാ ഇനങ്ങളിലും പോയ വർഷങ്ങളെ അപേക്ഷിച്ച് വലിയ പങ്കാളിത്തമുണ്ടായി. വിവിധ സ്കൂളുകളിലെ അദ്ധ്യാപകരുടെയും കുട്ടികളുടെ രക്ഷകര്ത്താക്കളുടെയും വര്ദ്ധിച്ച പങ്കാളിത്തം മേളയെ സജീവമാക്കി.

വിജയികൾക്കുള്ള ഉപഹാരങ്ങൾ മെയ് 19ന് നടക്കുന്ന കല കുവൈറ്റിന്റെ മെഗാസാംസ്കാരിക മേളയായ മയൂഖം 2017 ന്റെ വേദിയിൽ വെച്ച് സമ്മാനിക്കും.

You May Also Like

Leave a Reply