കല കുവൈറ്റ്‌ നുഗ്ര ഹവല്ലി യൂണിറ്റ്‌ ബാഡ്മിന്റൺ ടൂർണ്ണമന്റ്‌ സംഘടിപ്പിച്ചു

കുവൈറ്റ്‌ സിറ്റി: കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ്‌, നുഗ്രഹവല്ലി യൂണിറ്റ്‌ പുരുഷ – വനിത അംഗങ്ങൾക്കായി  ബാഡ്മിന്റെൻ ടൂർണ്ണമെന്റ്‌ സംഘടിപ്പിച്ചു. ഹവല്ലി ഡിസേബിൾഡ്‌ സ്പോർട്സ്‌ ക്ലബ്ബിൽ വെച്ച്‌ നടന്ന ടൂർണ്ണമന്റ്‌  കല കുവൈറ്റ്‌ പ്രസിഡന്റ്‌ ശ്രീ സുഗതകുമാർ ഉദ്ഘാടനം ചെയ്തു. കൃഷ്‌ണകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിനു, യൂണിറ്റ്‌ ജോയന്റ്‌ കൺവീനർ സിന്ധു സ്വാഗതം പറഞ്ഞു. സാൽമിയ മേഖല സെക്രട്ടറി ശ്രീ അരുൺകുമാർ, കലാ വിഭാഗം സെക്രട്ടറി ശ്രീ സജിത്‌ കടലുണ്ടി, മേഖലാ കമ്മിറ്റിയംഗങ്ങളായ ശ്രീ രമേഷ്‌ നാരായൺ, ശ്രീ ശ്രീജിത്‌ എന്നിവർ ആശംസകൾ അർപ്പിച്ച്‌ സംസാരിച്ചു.

6 പുരുഷ ടീമുകളും 2 വനിത ടീമുകളും മൽസരത്തിൽ പങ്കെടുത്തു. പുരുഷ വിഭാഗത്തിൽ മനോജ്‌ – അബ്സ്‌ർ ഒന്നാം സ്ഥാനവും, ബിജുമോൻ -ജംഷിദ്‌ രണ്ടാം സ്ഥാനവും, സജിത്‌ -സുമേഷ്‌ മൂന്നാം സ്ഥാനവും നേടി. വനിതകളിൽ ജയകുമാരി – ശകുന്തള ഒന്നാം സ്ഥാനവും, സിന്ധു -ശ്യാമള ജോസ്‌ രണ്ടാം സ്ഥാനവും കരസ്തമാക്കി. വിജയികൾക്കുള്ള ട്രോഫികൾ കല കുവൈറ്റ്‌ സെക്രട്ടറി ശ്രീ ജെ. സജി, ട്രഷറർ ശ്രീ രമേഷ്‌ കണ്ണപുരം, മേഖല കമ്മിറ്റിയംഗം ശ്രീ രമേഷ്‌ നാരായൺ എന്നിവർ നൽകി.

 

Leave a Reply