Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

ക്ഷേമനിധി തുക 3 ലക്ഷമാക്കി ഉയർത്തി കല കുവൈറ്റ് വാർഷിക സമ്മേളനം

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അതിന്റെ അംഗങ്ങൾക്ക് നൽകി വരുന്ന ക്ഷേമനിധി തുക 2 ലക്ഷത്തിൽ നിന്നും 3 ലക്ഷമാക്കി വർദ്ധിപ്പിക്കാൻ 38-മത് വാർഷിക സമ്മേളനം തീരുമാനിച്ചു. അംഗമായിരിക്കെ മരണപ്പെടുന്ന കല കുവൈറ്റ് അംഗങ്ങളുടെ ആശ്രിതർക്കാണ് ക്ഷേമനിധി തുക നൽകുന്നത്. കല കുവൈറ്റ് അംഗങ്ങൾക്കായി വിവിധ ക്ഷേമപദ്ധതികളും ഇതു കൂടാതെ നടപ്പിലാക്കി വരുന്നുണ്ട്. ഓരോ വർഷവും അംഗത്വം പുതുക്കുന്ന അംഗങ്ങൾക്കാണ് ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നത്.

കലയുടെ ട്രസ്റ്റ് ചെയര്‍മാനായിരിക്കെ മരണപ്പെട്ട വി.വി. ദക്ഷിണാമൂർത്തിയുടെ നാമധേയത്തിലുള്ള നഗറിൽ (ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ) വെച്ച് നടന്ന വാർഷിക സമ്മേളനം കുവൈറ്റിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകൻ ജോൺ മാത്യു ഉദ്ഘാടനം ചെയ്തു. ഫാസിസ്റ്റ്-സാമ്രാജ്യത്വ കൊള്ളക്കെതിരെ ജാഗരൂകരായിരിക്കണമെന്നും, കല കുവൈറ്റ് പോലുള്ള പുരോഗമന പ്രസ്ഥാനങ്ങൾ ഇത്തരം ചെറുത്തു നിൽപ്പുകൾക്കെതിരെ നടത്തുന്ന നേതൃത്വപരമായ പങ്ക് ശ്ലാഖനീയമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. കല കുവൈറ്റ് പ്രവര്‍ത്തകര്‍ ആലപിച്ച സ്വാഗതഗാനത്തോടെ ആരംഭിച്ച സമ്മേളനത്തിന് കല കുവൈറ്റ് പ്രസിഡന്റ് ആർ. നാഗനാഥന്‍ താല്‍ക്കാലിക അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ കിരൺ പി.ആർ സ്വാഗതം ആശംസിച്ചു. കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷക്കാലത്ത് വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് വിട്ടു പിരിഞ്ഞ പ്രമുഖരേയും, മാനവീകതക്ക് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരേയും അനുസ്മരിച്ചുകൊണ്ടുള്ള അനുശോചന പ്രമേയം ജോയിന്റ് സെക്രട്ടറി സുഗതകുമാര്‍ അവതരിപ്പിച്ചു.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ കല കുടുംബാംഗങ്ങളായ രജീഷ് വി.ടി, രതീഷ് സി. പിള്ള, പ്രജീഷ് കെ, അഖിലേഷ് ആനന്ദ് എന്നിവർക്കുള്ള കലയുടെ സ്നേഹോപഹാരം ഉദ്ഘാടന വേദിയിൽ വെച്ച് ജോൺ മാത്യു കൈമാറി. കഴിഞ്ഞ വര്‍ഷക്കാലം നമ്മെ വിട്ടു പിരിഞ്ഞ കലാ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരോടുള്ള ആദരവ് പ്രകടമാക്കി തയ്യാറാക്കിയ ഫോട്ടോ ഗാലറി സമ്മേളന പ്രതിനിധികള്‍ക്ക് വേറിട്ട അനുഭവമായി. ഉദ്ഘാടന സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരും സംബന്ധിച്ചു.

ആർ.നാഗനാഥൻ, സജി തോമസ് മാത്യു, ആശ ബാലകൃഷ്ണൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ജനറല്‍സെക്രട്ടറി സി.കെ.നൗഷാദ്‌ അവതരിപ്പിച്ച ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറര്‍ അനിൽ കുക്കിരി അവതരിപ്പിച്ച സാമ്പത്തിക റിപ്പോർട്ടും സമ്മേളനം ചർച്ച ചെയ്ത് അംഗീകരിച്ചു.

പ്രവാസി ക്ഷേമനിധി പെൻഷൻ തുക വർദ്ധിപ്പിക്കുക, കപട ദേശീയ വാദത്തിനെതിരെ ജാഗരൂകരാകുക തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. ക്രഡൻഷ്യൽ റിപ്പോർട്ട് ശ്രീ. ടി.വി.ജയൻ അവതരിപ്പിച്ചു. കുവൈറ്റിലെ നാല് മേഖല സമ്മേളനങ്ങളില്‍ നിന്നുംതെരെഞ്ഞെടുക്കപെട്ട 317 പ്രതിനിധികളും കേന്ദ്ര കമ്മറ്റിഅംഗങ്ങളും ഉൾപ്പടെ 340 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

അടുത്ത പ്രവർത്തന വർഷത്തേക്കുള്ള കേന്ദ്ര കമ്മറ്റി പ്രസിഡണ്ടായി സുഗതകുമാറിനേയും ജനറല്‍ സെക്രട്ടറിയായി ജെ.സജിയേയും ട്രഷററായി രമേശ്‌ കണ്ണപുരത്തിനേയും സമ്മേളനം തെരഞ്ഞെടുത്തു.

നിസാർ.കെ.വി (വൈസ് പ്രസിഡണ്ട്‌) പ്രസീത്‌ കരുണാകരൻ (ജോയിന്റ് സെക്രട്ടറി) ജിജി ജോർജ്ജ്‌ (സാമൂഹ്യ വിഭാഗം സെക്രട്ടറി), ജിതിൻ പ്രകാശ്‌ (മീഡിയ സെക്രട്ടറി), സണ്ണി സൈജേഷ് (സാഹിത്യ വിഭാഗം സെക്രട്ടറി), നാസർ കടലുണ്ടി (കായിക വിഭാഗം സെക്രട്ടറി), സജിത്ത്‌ കടലുണ്ടി (കലാ വിഭാഗം സെക്രട്ടറി)എം.പി.മുസ്‌ഫര്‍ (അബുഹലീഫ മേഖലാ സെക്രട്ടറി), ജിജോ ഡൊമിനിക്‌ (ഫഹാഹീൽ മേഖലാ സെക്രട്ടറി), മൈക്കല്‍ ജോണ്‍സന്‍ (അബ്ബാസിയ മേഖലാ സെക്രട്ടറി), അരുൺ കുമാർ (സാൽമിയ മേഖലാ സെക്രട്ടറി), ടി.വി.ജയന്‍, സി.കെ.നൗഷാദ്, ആസഫ് അലി ടോളി പ്രകാശ്‌, ശുഭ ഷൈന്‍, അജിത്കുമാര്‍ നെടുംകുന്നം, വി.അനില്‍കുമാര്‍, രവീന്ദ്രൻ പിള്ള, ജ്യോതിഷ് ചെറിയാൻ, രംഗൻ, ബിജു ജോസ് എന്നിവരടങ്ങിയ കേന്ദ്ര കമ്മറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. ഓഡിറ്റര്‍മാരായി കെ.വിനോദ്, അനിൽ കുക്കിരി എന്നിവരെയും പ്രതിനിധി സമ്മേളനം തെരഞ്ഞെടുത്തു. ഓഡിറ്റര്‍ കെ.വിനോദ് തെരഞ്ഞെടുപ്പ്‌ നടപടിക്രമങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.

ആസഫ്‌ അലി, മണിക്കുട്ടൻ, ബിജു മത്തായി എന്നിവർ മിനുട്‌സ് കമ്മിറ്റിയുടേയും, ടി.വി.ജയൻ, ജിതിൻ പ്രകാശ്‌, സണ്ണി സൈജേഷ്‌, ജെയ്സൺ, രവീന്ദ്രൻ പിള്ള എന്നിവർ ക്രഡൻഷ്യൽ കമ്മിറ്റിയുടേയും, സജീവ്‌. എം.ജോർജ്ജ്‌, ടി.വി.ഹിക്മത്‌, ശ്രീരാഗ്‌ ചന്ദ്രൻ, അമ്പിളി പ്രമോദ്‌ എന്നിവർ പ്രമേയ കമ്മിറ്റിയുടേയും, സൈജു.ടി.കെ, കിരൺ, രാജീവ്‌ അമ്പാട്ട്‌, ജ്യോതിഷ്‌ ചെറിയാൻ, സജീവ്‌ എബ്രഹാം എന്നിവർ രെജിസ്ട്രേഷൻ കമ്മിറ്റിയുടേയും ചുമതലകൾ വഹിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറി ജെ.സജി സമ്മേളനത്തിനു നന്ദി രേഖപ്പെടുത്തി.

 

Click here for more photos

Leave a Reply