കല കുവൈറ്റ് ക്ഷേമനിധി തുക കൈമാറി

കുവൈറ്റ് സിറ്റി: അസുഖത്തെത്തുടർന്ന് കുവൈറ്റ് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുകയും ചികിത്സയിൽ കഴിയുകയും ചെയ്യുന്ന കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് ഹസാവി യൂണിറ്റംഗം കെ.സി.ചാണ്ടിയുടെ ക്ഷേമനിധി തുക കൈമാറി. സി.പി.ഐ.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയും, ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയുമായ സജി ചെറിയാന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ, അബ്ബാസിയ ഡി യൂണിറ്റ് ജോയിന്റ് കൺവീനർ ഗോപകുമാർ, മുൻ ഷുവൈഖ് യൂണിറ്റ് കൺവീനർ ശരത്ചന്ദ്രബാബു എന്നിവർ പങ്കെടുത്തു. കുവൈറ്റിൽ സ്വകാര്യ കമ്പനിയിൽ വെൽഡറായി ജോലി ചെയ്ത് വരികയായിരുന്നു കെ.സി.ചാണ്ടി.

Leave a Reply