വനിതാ വേദി കുവൈറ്റ് കേരളപ്പിറവി ആഘോഷിക്കുന്നു

 

കുവൈറ്റ് സിറ്റി: കുവൈറ്റിലെ വനിതകളുടെ സംഘടനയായ വനിതാവേദി കുവൈറ്റിന്റെ നേതൃത്വത്തിൽ കേരളപിറവിദിനം ആഘോഷിക്കുന്നു. നവംബർ 4,ശനിയാഴ്ച്ച വൈകീട്ട് 4 മണിക്ക് അബ്ബാസിയ ഓർമ്മ പ്ലാസയിൽ വെച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ സംഘടനകളെ ഏകോപിച്ചുകൊണ്ടു നാടൻ പാട്ടുമത്സരം ആഘോഷത്തിന്റെ ഭാഗമായി നടത്തപ്പെടും. “കേരളത്തിലെ സ്ത്രീകളുടെ മുന്നേറ്റ ചരിത്രം” എന്ന വിഷയത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രബന്ധവും പരിപാടിയിൽ അവതരിപ്പിക്കും. ഏവരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി വനിതാവേദി ഭാരവാഹികൾ അറിയിച്ചു.

Leave a Reply