കുവൈറ്റ് കല ട്രസ്റ്റ് എൻഡോവ്മെന്റ് അപേക്ഷ ക്ഷണിച്ചു

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് ഏർപ്പെടുത്തിയ കല ട്രസ്റ്റ് എൻഡോവ്മെന്റിനു അപേക്ഷ ക്ഷണിച്ചു. 2017 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത മാർക്ക് നേടിയ, മലയാളം മീഡിയത്തിൽ പഠിച്ച നിർദ്ധനരായ വിദ്യാർത്ഥികൾക്കാണ് എൻഡോവ്മെന്റ്. ഒരു ജില്ലയിലെ 2 കുട്ടികൾക്ക് 5000 രൂപ വീതമാണ് നൽകുക. 14 ജില്ലയിൽ നിന്നും കുട്ടികളെ പരിഗണിക്കും.

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ മാർക്ക് ലിസ്റ്റിന്റേയും റേഷൻ കാർഡിന്റേയും, വരുമാന സർട്ടിഫിക്കറ്റിന്റേയും സാക്ഷ്യപ്പെടുത്തിയ പകർപ്പും, മലയാളം മീഡിയത്തിലാണ് പഠിച്ചതെന്ന സ്‌കൂൾ ഹെഡ്മാസ്റ്ററുടെ സർട്ടിഫിക്കറ്റും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും ഉൾപ്പടെ എം.വി.ഗോവിന്ദൻ, ചെയർമാൻ, കുവൈറ്റ് കല ട്രസ്റ്റ്, ഏ.കെ.ജി സെന്റർ, തിരുവനന്തപുരം, 695034 എന്ന വിലാസത്തിൽ ജൂൺ 30 നു മുൻപായി ലഭിക്കത്തക്കവണ്ണം അയക്കണം..

You May Also Like

Leave a Reply