കേന്ദ്ര സർക്കാർ പ്രദർശനാനുമതി നിഷേധിച്ച ഹൃസ്വചിത്രം “മുഹാജിർ” പ്രദർശിപ്പിക്കുന്നു

ജൂൺ 23 വെള്ളിയാഴ്ച്ച വൈകീട്ട് 8 മണിക്ക് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി


കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദർശന അനുമതി നിഷേധിച്ച 3 ഡോക്യുമെന്ററികളോടൊപ്പം, മുനീർ അഹ്മദ് സംവിധാനം ചെയ്ത “മുഹാജിർ” എന്ന ഹൃസ്വ ചിത്രവും പ്രദർശിപ്പിക്കും. ഗൾഫ് മരുഭൂമിയിലെ ആടുജീവിതത്തിന്റെ കഥ പറഞ്ഞ ഈ ചിത്രത്തിന് കശ്മീർ ബന്ധം ആരോപിച്ചാണ് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചത്.

“മുഹാജിർ” കൂടാതെ ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ ജാതിവിവേചനത്തെതുടർന്ന് രക്തസാക്ഷിയായ രോഹിത് വെമുലയെക്കുറിച്ച് പി.എൻ രാമചന്ദ്ര സംവിധാനം ചെയ്ത ‘ദി അണ്ബെയറബിൾ ബീയിങ് ഓഫ് ലൈറ്റ്നസ്’ ജെ.എൻ.യു വിലെ വിദ്യാര്ഥിപ്രക്ഷോഭത്തെക്കുറിച്ച് മലയാളിയായ കാത്തു ലൂക്കോസ് സംവിധാനം ചെയ്ത മാർച്ച് – മാർച്ച്- മാർച്ച്, കശ്മീരിനെക്കുറിച്ച് എൻ.സി ഫാസിൽ – ഷോൺ സെബാസ്റ്റ്യന് എന്നിവര് സംവിധാനം ചെയ്ത ‘ഇന് ദി ഷെയ്ഡ് ഓഫ് ഫാളന് ചിനാര്’ എന്നീ ഡോകളുമെന്ററികളാണ് പ്രദർശിപ്പിക്കുന്നത്.

 

You May Also Like

Leave a Reply