കല-കുവൈറ്റ്, ചെറുകഥ- കവിത രചനാ മത്സരഫലം പ്രഖ്യാപിച്ചു

കേരളാ ആർട്സ് ലവേഴ്സ് അസോസിയേഷൻ, കല-കുവൈറ്റ്, കുവൈറ്റിലെ മലയാളികൾക്കായി സംഘടിപ്പിച്ച ചെറുകഥ- കവിത രചനാ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു.

ചെറുകഥാ മത്സരത്തിൽ മണികണ്ഠൻ വട്ടക്കുളം എഴുതിയ “മണലാഴി” എന്ന കഥയ്ക്കാണ് ഒന്നാം സ്ഥാനം, പരമേശ്വരൻ.കെ.വി എഴുതിയ “ലിഫ്റ്റ്” രണ്ടാം സ്ഥാനവും, സുജിത് മുതുകുളം എഴുതിയ “ചാന്ദ്രമാസങ്ങൾ” മൂന്നാം സ്ഥാനവും നേടി.

കവിതാ രചനാ മത്സരത്തിൽ സുജിത് മുതുകുളം എഴുതിയ “ഒരു നാൾ ഞാനും” എന്ന കവിത ഒന്നാം സ്ഥാനവും, ലിപി പ്രസീതിന്റെ “ഊർമ്മിള” എന്ന കവിത രണ്ടാം സ്ഥാനവും നേടി. അഭിഷേക് പള്ളിക്കര എഴുതിയ “ഉത്തരമില്ലാത്ത ചോദ്യങ്ങൾ” എന്ന കവിതയ്ക്കാണ് മൂന്നാം സ്ഥാനം.

വിജയികൾക്കുള്ള ഉപഹാരങ്ങൾ മെയ് – 19 നു നടക്കുന്ന കല കുവൈറ്റിന്റെ മെഗാ സാംസ്കാരിക പരിപാടിയായ “മയൂഖം – 2017”ൽ വെച്ച് സമ്മാനിക്കും.

You May Also Like

Leave a Reply