കല കുവൈറ്റ് ഓണാഘോഷം; സെപ്റ്റംബർ 8നും, 15നും

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് വർഷം തോറും നടത്തിവരാറുള്ള ഓണഘോഷം സെപ്റ്റംബർ 8, 15 തീയ്യതികളിലായ് നടക്കും. അബുഹലീഫ- ഫഹാഹീൽ മേഖലകളുടെ ഓണാഘോഷം സെപ്റ്റംബർ 8 ന് ഫിന്റാസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ വെച്ച് നടക്കും. അബ്ബാസിയ- സാൽമിയ മേഖലകളുടെ പരിപാടി ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിൽ വെച്ച് സെപ്റ്റംബർ 15ന് നടക്കും.

ആഘോഷങ്ങളുടെ ഭാഗമായി കല കുടുംബാംഗങ്ങളുടെ വിവിധയിനം കലാ പരിപാടികൾ,കായിക മത്സരങ്ങൾ എന്നിവ നടക്കും. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കുന്നുണ്ട്. ആഘോഷ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് അബുഹലീഫ- ഫഹാഹീൽ മേഖലയിൽ ടി.വി.ജയനും, അബ്ബാസിയ-സാൽമിയ മേഖലയിൽ സി.കെ.നൗഷാദും കൺവീനർമാരായി സ്വാഗതസംഘം രുപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: അബുഹലീഫ-ഫഹാഹീൽ (6601 91, 9885 3813, 6601 8867), അബ്ബാസിയ -സാൽമിയ (9401 3575, 5541 6559, 6038 3336, 5548 4818) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

You May Also Like

Leave a Reply