നോർക്ക ID കാർഡ് വിതരണവും, പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ക്ലാസ്സും

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ നടത്തിയ നോർക്ക ID കാർഡ് പ്രവർത്തനങ്ങളുടെ ഭാഗമായി ലഭിച്ചു കൊണ്ടിരിക്കുന്ന കാർഡുകളുടെ വിതരണവും, കേരള സർക്കാരിന്റെ പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ക്ലാസ്സും സംഘടിപ്പിക്കുന്നു. ആഗസ്ത് 10, വ്യാഴാഴ്ച്ച വൈകീട്ട് 6.30ന് അബ്ബാസിയ അൽഫോൻസാ ഹാളിൽ വെച്ചും, ആഗസ്ത് 11, വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക്, മംഗഫ് കല സെന്ററിൽ വെച്ചുമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രവാസി ക്ഷേമ ബോർഡ് ഡയറ്കടർ എൻ.അജിത് കുമാർ വിവിധ പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് ക്ലസ്സെടുക്കും.

You May Also Like

Leave a Reply