കല കുവൈറ്റ് മെഗാ പരിപാടി “മയൂഖം-2017” മെയ് 19ന്

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ ഈ വർഷത്തെ മെഗാപ്രോഗ്രാം മയൂഖം-2017 മെയ് 19ന് വെള്ളിയാഴ്ച്ച ഹവല്ലി ഖാദ്‌സിയ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. മംഗഫ് കല സെന്ററിൽ കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗത്തിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ.സജി മെഗാ പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. മയൂഖം-2017 സ്വാഗതസംഘം ജനറൽ കൺവീനറായി സാം പൈനുമൂടിനെയും, ജോ: കൺവീനർമാരായി അനൂപ് മങ്ങാട്ട്, ജെയ്‌സൺ എന്നിവരെയും യോഗം തിരഞ്ഞെടുത്തു. സജി തോമസ് മാത്യു (ഫിനാൻസ്), പ്രസീത് കരുണാകരൻ (സ്റ്റേജ്), ടി.വി.ജയൻ (സുവനീർ), ജിജി ജോർജ്ജ് (വളണ്ടിയർ), ജിതിൻ പ്രകാശ് (പബ്ലിസിറ്റി), രമേശ് കണ്ണപുരം (റാഫിൾ), ടോളി പ്രകാശ് (റിസപ്‌ഷൻ), കിരൺ.പി.ആർ (ഭക്ഷണം) എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ്‌കമ്മിറ്റികളെയും യോഗം തിരഞ്ഞെടുത്തു.

കലയുടെ പ്രധാന സാംസ്കാരിക ദൗത്യമായ മലയാള ഭാഷാ പഠനത്തിന്റെ ഈ വർഷത്തെ ഉദ്ഘാടനവും മയൂഖം-2017 വേദിയിൽ വെച്ച് നടക്കും. കുവൈറ്റിലെയും, കേരളത്തിലെയും കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും മെഗാ പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ സാമൂഹിക രാഷ്ട്രീയ കലാ രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യം പരിപാടിയിലുണ്ടാവും.

Leave a Reply