കല കുവൈറ്റ്‌ ആരോഗ്യ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

കുവൈറ്റ്‌ സിറ്റി: കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ്‌ ഫഹഹീൽ-അബുഹലീഫ മേഖലകൾ സംയുക്തമായി ആരോഗ്യ ക്ലാസ്സ്‌ സംഘടിപ്പിച്ചു. സാമൂഹിക വിഭാഗം സെക്രട്ടറി ജിജി ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ, ജനറൽ സെക്രട്ടറി ജെ.സജി ആശംസകളർപ്പിച്ച്‌ സംസാരിച്ചു. തുടർന്ന് ഹൃദ്രോഗ വിദഗ്ദൻ ഡോ:തോമസ്‌ വർഗ്ഗീസ്‌ ക്ലാസ്സെടുത്തു.

പ്രവാസികളുടെ ജീവിത ശൈലിയാണു നമുക്കിടയിൽ കൂടുതൽ ഹൃദയാഘാതം സംഭവിക്കുന്നതിനു കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഹൃദയാഘാതത്തിനുള്ള കാരണങ്ങൾ, ലക്ഷണങ്ങൾ, പരിഹാരമാർഗ്ഗങ്ങൾ എന്നിവ അദ്ദേഹം വിശദീകരിച്ചു. തുടർന്ന് പ്രവർത്തകരുടെ സംശയങ്ങൾക്ക്‌ അദ്ദേഹം മറുപടി നൽകി. അബുഹലീഫ മേഖലാ സെക്രട്ടറി മുസ്ഫർ സ്വാഗതവും, ഫഹഹീൽ മേഖലാ സെക്രട്ടറി ജിജൊ ഡൊമിനിക്‌ നന്ദിയും രേഖപ്പെടുത്തി. ക്ലാസ്സ്‌ നയിച്ച ഡോ:തോമസ്‌ വർഗ്ഗീസിനു കലയുടെ ഉപഹാരം പ്രസിഡന്റ്‌ സുഗതകുമാർ കൈമാറി. മംഗഫ്‌ കല സെന്ററിൽ നടന്ന പരിപാടിയിൽ നൂറോളം പേർ പങ്കെടുത്തു.

Leave a Reply