അനുശോചന യോഗം സംഘടിപ്പിച്ചു

കഴിഞ്ഞ ദിവസം കുവൈറ്റിൽ അന്തരിച്ച കല കുവൈറ്റ് മംഗഫ്-സി യൂണിറ്റ് എക്സിക്യുട്ടീവ് അംഗവും കെ.ആർ.എച്ച് കമ്പനി ജീവനക്കാരനുമായ എം.ഡി. പൗലോസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫഹഹീൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗം സംഘടിപ്പിച്ചു.

മംഗഫ്‌ കല സെന്ററിൽ വെച്ച്‌ നടന്ന പരിപാടിയിൽ ആക്റ്റിംഗ്‌ മേഖലാ പ്രസിഡന്റ്‌ സജീവ്‌ എബ്രഹാം അധ്യക്ഷത വഹിച്ചു. മംഗഫ്‌ ബി യൂണിറ്റ്‌ കൺവീനർ പ്രതീഷ്‌ അനുസ്മരണക്കുറിപ്പ്‌ അവതരിപ്പിച്ചു. കല കുവൈറ്റ്‌ പ്രസിഡന്റ്‌ സുഗതകുമാർ, ജനറൽ സെക്രട്ടറി ജെ.സജി, ജോ:സെക്രട്ടറി പ്രസീത്‌ കരുണാകരൻ, കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ ടി.വി.ജയൻ, രവീന്ദ്രൻ പിള്ള, മേഖലാ കമ്മിറ്റി അംഗം അനൂപ്‌ മങ്ങാട്ട്‌, URS കമ്പനി ട്രാൻസ്പോർട്ടേഷൻ മാനേജർ ഇൽസ്‌ മൈറോൺ, ട്രാൻസ്പോർട്ടേഷൻ സൂപ്പർവൈസർ റിച്ചാർഡ്‌ മോർ എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. മേഖലാ സെക്രട്ടറി ജിജൊ ഡൊമിനിക്‌ സ്വാഗതവും, മംഗഫ്‌ സി യൂണിറ്റ്‌ കൺവീനർ ജോർജ്ജ്‌ നന്ദിയും രേഖപ്പെടുത്തി.

Leave a Reply