മാതൃഭാഷാ പഠന പദ്ധതി: ഫഹഹീൽ മേഖലാ പ്രവേശനോൽസവം സംഘടിപ്പിച്ചു

കുവൈറ്റ്‌ സിറ്റി: കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന മാതൃഭാഷാ പഠന പദ്ധതിയുടെ ഫഹഹീൽ മേഖലയിലെ ക്ലാസ്സുകൾക്ക്‌ തുടക്കം കുറിച്ചുകൊണ്ട്‌ പ്രവേശനോൽസവം സംഘടിപ്പിച്ചു. മംഗഫ്‌ കല സെന്ററിൽ വെച്ച്‌ നടന്ന പരിപാടി ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ വൈസ്‌ പ്രിൻസിപ്പാൾ സലീം നിലമ്പൂർ ഉദ്ഘാടനം ചെയ്തു. മാതൃഭാഷാ സമിതി കൺവീനർ സജീവ്‌ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. കല കുവൈറ്റ്‌ പ്രസിഡന്റ്‌ സുഗതകുമാർ, ഫഹഹീൽ മേഖലാ ആക്റ്റിംഗ്‌ സെക്രട്ടറി ടി.വി.ജയൻ, മാതൃഭാഷാ സമിതി ജനറൽ കൺവീനർ സജീവ്‌ എം.ജോർജ്ജ്‌, ഫഹഹീൽ മേഖല ബാലവേദി രക്ഷാധികാരി ഹരീഷ്‌ കുറുപ്പ്‌, വനിതാ വേദി വൈസ്‌ പ്രസിഡന്ര് ഷെറിൻ ഷാജു, മാതൃഭാഷാ സമിതി കൺവീനർ പി.ആർ.ബാബു എന്നിവർ ആശംസകൾ അർപ്പിച്ച്‌ സംസാരിച്ചു. കഴിഞ്ഞ ദിവസം നിര്യാതനായ കല കുവൈറ്റ് മംഗഫ് സി യൂണിറ്റംഗം എം.ഡി. പൗലോസിന് യോഗം അനുശോചനം രേഖപ്പെടുത്തി. അനുശോചന കുറിപ്പ് കല കുവൈറ്റ് ജോ:സെക്രട്ടറി പ്രസീത് അവതരിപ്പിച്ചു. സമിതി മേഖല കൺവീനർ തോമസ്‌ സ്വാഗതവും, ബിനു നന്ദിയും രേഖപ്പെടുത്തി.

തുടർന്ന് ബാലവേദി കുട്ടികൾ അവതരിപ്പിച്ച കലാ പരിപാടികൾ  നടന്നു. കുട്ടികൾക്കായ്‌ മാജിക്‌ ഷോയും പരിപാടിയിൽ ഒരുക്കിയിരുന്നു.

You May Also Like

Leave a Reply