കല കുവൈറ്റ് മംഗഫ് A യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു

കല കുവൈറ്റ് മംഗഫ്  A യൂണിറ്റിന്റെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. മംഗഫ് കല സെന്ററിൽ നടന്ന പരിപാടി കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമർ ഉദ്ഘാടനം ചെയ്തു. കലാ കുടുബാംഗംങ്ങളും, ടാഗോർ ബാലവേദി ക്ലബ്ബിലെ കുട്ടികളും അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ സംഗമത്തിൽ അവതരിപ്പിച്ചു. കൺവീനർ ഗോപി ദാസ് സ്വാഗതം പറഞ്ഞ പരിപാടിയിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി  ജെ സജി , ഫഹാഹീൽ മേഖലാ പ്രസിഡന്റ്  രഹിൽ കെ മോഹൻ ദാസ്  തുടങ്ങിയവർ സംസാരിച്ചു. 

ദേവി സുഭാഷ്, ഹരീഷ് കുറുപ്പ്, സുഭാഷ്, രാജേന്ദ്രൻ, സാജൻ,പ്രംജിത്ത്, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ബോബൻ ജോർജ് നന്ദി രേഖപ്പെടുത്തി

Leave a Reply