മാതൃഭാഷാ പഠന പദ്ധതി: അബുഹലീഫ മേഖല അധ്യാപക സംഗമം സംഘടിപ്പിച്ചു

കല കുവൈറ്റ്‌ സൗജന്യ മാതൃഭാഷാ പഠന പദ്ധതിയുടെ ഭാഗമായ്‌ അബുഹലീഫ മേഖലയിലെ അധ്യാപകരുടെ സംഗമം സംഘടിപ്പിച്ചു. അബുഹലീഫ കല സെന്ററിൽ വെച്ച്‌ നടന്ന പരിപാടിയിൽ മാതൃഭാഷാ സമിതി മേഖലാ കൺവീനർ പ്രജോഷ്‌ സ്വാഗതം പറഞ്ഞു. മാതൃഭാഷാ സമിതി ജനറൽ കൺവീനർ സജീവ്‌ എം.ജോർജ്ജ്‌ വിശദീകരണം നടത്തി. തുടർന്ന് അധ്യാപകർക്കായുള്ള പരിശീലന ക്ലാസ്സ്‌ നടന്നു. അനിൽ കുമാർ, സനൽ കുമാർ എന്നിവർ ക്ലാസ്സുകൾക്ക്‌ നേതൃത്വം നൽകി.
പഴയകാല അധ്യാപകർ അവരുടെ അനുഭവങ്ങളും, പുതിയ നിർദ്ദേശങ്ങളും യോഗത്തിൽ പങ്കുവെച്ചു. മാതൃഭാഷാ സമിതി ജോ:കൺവീനർ ആർ.പി.സുരേഷ്‌ യോഗത്തിനു നന്ദി രേഖപ്പെടുത്തി.

അബുഹലീഫ മേഖലയിലെ ക്ലാസ്സുകൾ ജൂൺ 15 വ്യാഴാഴ്ച്ച ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്‌ 51358822 എന്ന നമ്പറിൽ ബന്ധപ്പെടുക.

Leave a Reply